മൂന്നൂറ് ഗ്രാം ചക്കക്കുരുവിന്റെ വില 270 രൂപ!

jack-seed
SHARE

ഒരു മാസം മുൻപു വരെ ചക്കയും ചക്കക്കുരുവും കൊണ്ടുള്ള വിഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ചക്ക 65, ചക്കക്കുരു ഷേക്ക്, ചക്ക പായസം...... ലോക്ഡൗൺ തുടങ്ങിയപ്പോൾ വീട്ടുകാരെല്ലാം ചേർന്ന് ചക്ക ഒട്ടും മിച്ചം കളയാതെ തന്നെ ഉപയോഗിച്ചു. മഴക്കാലം തുടങ്ങിയതോടെ, ഉണ്ടായിരുന്ന ചക്കക്കുരു പറമ്പിലേക്ക് വലിച്ചെറിഞ്ഞവരൊക്കെ ഇപ്പോൾ ചെറുതായി ഒന്ന് ഞെട്ടിയിരിക്കുകയാണ്. മൂന്നൂറ് ഗ്രാം ചക്കക്കുരുവിന് വില 270 രൂപ! ആമസോണിലാണ് ഈ വിലയ്ക്ക് ചക്കക്കുരു ലഭിക്കുന്നത്.

ചക്കക്കുരുവിന്റെ ഗുണങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുമുണ്ട് ആമസോണിൽ. വൈറ്റമിൻ എ ആരോഗ്യത്തിനും കാഴ്ചശക്തിക്കും സഹായകരമാണ്.

ഇതിലെ അയൺ ഘടകം വിളർച്ചയെ പ്രതിരോധിക്കാനും രക്താണുക്കളുടെ എണ്ണം കൂട്ടാനും സഹായിക്കും. ദഹന പ്രശ്നങ്ങൾക്കും മികച്ച പരിഹാരമാണ് ചക്കരക്കുരുവെന്നും കുറിച്ചിട്ടുണ്ട്. 100 ഗ്രാം ചക്കക്കുരുവിൽ 185 കലോറിയാണ് അടങ്ങിയിരിക്കുന്നത്, ഇതിൽ ഫാറ്റിന്റെ ഘടകം ഒരു ഗ്രാം മാത്രമാണ്.

English Summary : The seeds are rich in iron, which is an important component of hemoglobin.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA