ADVERTISEMENT

കുക്കറിൽനിന്നു പുറത്തുവരുന്ന ആവി പച്ചക്കറി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വിഡിയോ കണ്ടവരെല്ലാം മൂക്കത്ത് വിരൽ വയ്ക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോയിൽ, കുക്കറിൽനിന്നു വരുന്ന ആവി ഒരു ട്യൂബ് വഴി പച്ചക്കറികളുടെ മുകളിലേക്ക് വീഴിക്കുന്നു. അത്യധികം അപകടകരമാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് നിരവധി പേർ ഇതിന്റെ താഴെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിധത്തിൽ ആവി പച്ചക്കറിയിൽ വീഴ്ത്തിയാൽ അത് വൃത്തിയാകില്ല, വെന്തു പോവുകയേയുള്ളുവെന്നും അഭിപ്രായമുണ്ട്. പച്ചക്കറി മഞ്ഞൾപ്പൊടിയിലും ഉപ്പുവെള്ളത്തിലും കഴുകിയെടുക്കാം. അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് വ‍‍ൃത്തിയാക്കൂ എന്നും കഴ്ചക്കാർ പറയുന്നുണ്ട്.

സുപ്രിയ സാഹു എന്ന ഐഎഎസ് ഉദ്യോഗസ്ഥയാണ് ഈ പ്രയോഗത്തോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. നിരവധി പേരാണ് വിഡിയോ കണ്ട് അഭിപ്രായങ്ങൾ പങ്കുവച്ചത്.

English Summary: Man uses pressure cooker steam to Sterilise Vegetables, Video Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com