ബെർത്ത് ഡേ കേക്ക് മുറിക്കും മുൻപ് 6 കാര്യങ്ങൾ ; തപ്സി പന്നു

tapsee-cake
SHARE

ബെർത്ത് ഡേ കേക്ക് മുറിക്കുന്നതിനു മുൻപ് ചെയ്യേണ്ട 6 കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ? ബെർത്ത് ഡേ ആണെന്ന് വിചാരിച്ച്  വെറുതേ പാട്ടും പാടി കേക്ക് മുറിക്കുകയല്ല ബോളിവുഡ് നടി തപ്സി പന്നു!. ആറ് കാര്യങ്ങളാണ് കേക്ക് മുറിക്കുന്നതിന് മുൻപ് ചെയ്യേണ്ടതെന്ന കുറിപ്പോടെ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധേയമായി. ഈ ലോക്ഡൗൺ കാലത്ത് ‘ബർത്ത് ഡേ വിഷ്’ ഗോ കൊറോണ ഗോ എന്നതാണെന്നും താരം കുറിക്കുന്നു.

1. ഒരു ആഗ്രഹം മനസ്സിൽ വിചാരിക്കുക.

2. 100 കാര്യങ്ങൾ ആഗ്രഹിക്കാൻ പറ്റില്ല, ഏതെങ്കിലും ഒരെണ്ണം മനസ്സിൽ ഉറപ്പിക്കുക.

3. ആഗ്രഹങ്ങളുടെ നീണ്ട നിരയിൽ നിന്നു ‘ഗോ കൊറോണ ഗോ’ തിരഞ്ഞെടുത്ത്  മുന്നോട്ട്.

4. ഇനി കേക്ക് മുറിക്കാം, അതിന് മുൻപ് തിരി ഊതി കെടുത്താം.

5. മെഴുകു തിരികളുടെ എണ്ണം നിങ്ങൾ തന്ത്രപരമായി തീരുമാനിക്കണം, പ്രായം അറിയിക്കാതിരിക്കാൻ ശ്രദ്ധിക്കാം.

6. അറുത്ത് മുറിക്കരുത്, സാവധാനം മുറിക്കാം.

ഓഗസ്റ്റ് ഒന്നിനായിരുന്നു താരത്തിന്റെ ജന്മദിനം.

English Summary : Process of cutting your birthday cake by Taapsee Pannu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA