ആശാനെക്കാൾ വലിയ ശിഷ്യ; ലോകപ്രസിദ്ധ കോഫി ഡിസൈനറെ അമ്പരിപ്പിച്ച യുവതി...

coffe-design
SHARE

ശ്രദ്ധിക്കൂ പെൺകുട്ടി ഈ കാപ്പിയ്ക്ക് മുകളിൽ  പൂക്കളുടെ ഡിസൈനിൽ ക്രീം ഒഴിക്കുക എന്നത് അത്ര എളുപ്പമുള്ള ജോലിയല്ല! കൈ എത്തുന്നിടത്ത് കണ്ണ് എത്തണം. ദാ കോഫിക്ക് മുകളിലേക്ക് ഈ വെളുത്ത ക്രീം അൽപ്പാൽപ്പമായി ഇങ്ങനെ ഒഴിച്ച് സാവധാനം ഇങ്ങനെയാണ് കോഫിയിൽ ഫ്ള​വർ ഡിസൈൻ വരയ്ക്കുന്നത്. ആ...ഇനി കുട്ടി ശ്രമിച്ചു നോക്കൂ എന്ന ഭാവത്തിൽ കോഫീ മഗ്ഗും ഹെവിക്രീം നിറച്ച ജാറും കൈമാറുന്നു. ഇനിയാണ് ട്വിസ്റ്റ്! ഹെവി ക്രീം പാത്രം രണ്ട് കൊട്ട് കൊട്ടി യുവതി നല്ല ഉഗ്രൻ ഫ്ളവർ ഡിസൈൻ കോഫിക്ക് മുകളിലേക്ക് വരച്ച് ചേർത്തു. ഇതിപ്പോൾ ഇവിടെ എന്താണ് സംഭവിച്ചത് എന്ന മട്ടിൽ ആശാൻ ശിഷ്യയെ നോക്കുന്നു. യുവതി തയാറാക്കിയ കോഫി ഫ്ലവറിനെക്കാൾ ആ ഹെവി ക്രീം എടുത്തപ്പോൾ അവരുടെ ഉടുപ്പിലേക്ക് പറ്റിപ്പിടിച്ച് മുത്തുപോലെ തിളങ്ങുന്ന ഹെവി ക്രീം ഡിസൈനും കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റി. കണ്ടവരെല്ലാം യുവതിയുടെ കഴിവിനെ അഭിനന്ദിക്കുകയാണ്.

ലോകപ്രസിദ്ധ കോഫി ഡിസൈനർ ഡ്രൈതെൻ അൽസേല പങ്കുവച്ച വിഡിയോ ലക്ഷകണക്കിന് ആളുകൾ ഇതിനോടകം കണ്ടു. ഡ്രൈതെൻ അൽസേല തന്നെയാണ് ഇതിലെ കോഫി ആർട്ടിസ്റ്റും!. കോഫി മേക്കിങും ലാറ്റേ സ്പെഷിലിറ്റുമാണ് ഡ്രൈതെൻ എന്ന ജർമ്മൻകാരൻ. 1998 മുതൽ കോഫി ബിസിനസ്സിൽ സജ്ജീവമാണ് ഇദ്ദേഹം.

കോഫി ആർട്ടിൽ (ലാറ്റേ ആർട്ട്) ലോകപ്രസിദ്ധമായ പല പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട് അൽസേല. സ്റ്റീമ്ഡ് മിൽക്ക് ഉപയോഗിച്ച് കടുപ്പമുള്ള കാപ്പിയിൽ (espresso) വൈവിധ്യമാർന്ന ഡിസൈനുകൾ തീർക്കുന്നത് കണ്ടിരിക്കുമ്പോൾ നിസ്സാരമെന്ന് തോന്നുമെങ്കിലും വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ മാത്രം സാധിക്കുന്ന ഒന്നാണെന്നാണ് പരീക്ഷിച്ച് പരാജയപ്പെട്ടവർ പറയുന്നത്. എസ്പ്രസോയുടെ ജന്മദേശം ഇറ്റലിയാണ്. കാപ്പിക്കുരുവും തിളച്ച വെള്ളവും പ്രത്യേക അനുപാതത്തിൽ ചൂടാക്കിയാണ് ഇത് തയാറാക്കുന്നത്.

English Summary : Barista Dritan Alsela The teacher got taught, The moment when your student becomes a master

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA