ആളുകൾക്ക് ഭക്ഷണത്തിനോടും വിരക്തി ; പുതുമകൾ പരീക്ഷിച്ച് ഹോട്ടൽ

covid-curry
SHARE

കൊറോണ വൈറസിനെ പേടിച്ച് ഇഷ്ടഭക്ഷണം കഴിക്കാൻ പോലും ആളുകൾ പുറത്തിറങ്ങാത്ത സ്ഥിതിയാണ്. തുറന്ന ഹോട്ടലുകളിലേക്ക് പഴയതുപോലെ ആളുകൾ എത്തുന്നുമില്ല. രാജസ്ഥാനിലെ ജോധ്പൂരിലെ വേദിക് എന്ന ഹോട്ടലാണ് പുതിയ വിഭവങ്ങളൊരുക്കി ഭക്ഷണപ്രിയരെ ക്ഷണിക്കുന്നത്. കോവിഡ് കറിയും മാസ്ക് നാനും ഉണ്ടാക്കി കസ്റ്റമേഴ്സിനെ കാത്തിരിക്കുകയാണ്. പൊതുവെ ഹോട്ടൽമേഖല പ്രതിസന്ധിയിലായ സാഹചര്യത്തിൽ ആവശ്യക്കാരന്റെ ആവശ്യമറിഞ്ഞ് കാര്യങ്ങൾ കൈകാര്യം ചെയ്യുക തന്നെ.

വറുത്ത് വേവിച്ച പച്ചക്കറികളെല്ലാം കിരീടത്തിന്റെ ആകൃതിയിലാക്കി കോവിഡ് കറി എന്ന് പേരു നൽകി. ഒപ്പം നാൻ മാസ്കിന്റെ ആകൃതിയിലും തയാറാക്കി. ആളുകളെ ആകർഷിക്കാൻ ഇത്തരം പുതുമകളൊക്കെ പരീക്ഷിക്കുന്നുണ്ടെങ്കിലും ആളുകൾക്ക് ഭക്ഷണത്തിനോടും വിരക്തി വന്നെന്നാണ് ഹോട്ടലുടമയുടെ അഭിപ്രായം.

ഹോട്ടൽ മേഖലയെല്ലാം കടുത്ത പ്രതിസന്ധി നേരിടുന്ന കാലമാണിത്. ചിലയിടങ്ങളിൽ പാർസൽ മാത്രം നൽകാനായി ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളിൽ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. 

English Summary : A restaurant in Rajasthan is hoping to win back customers with a special COVID Curry and Mask Naan.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA