ADVERTISEMENT

ചിക്കൻ മുറിക്കാൻ അറിയാത്തവർക്ക് സിംപിളായി പഠിക്കണോ? രസികൻ ടിപ്പുമായി ഡയറ്റ് നേച്ചർ ആക്ടിവിറ്റി വ്ളോഗിൽ നവീൻ. ചിക്കൻ മുറിച്ചാൽ ചമ്മന്തിയാകുമെന്നുള്ളവർക്കു കൃത്യമായി വെട്ടി കാണിച്ചു കൊടുക്കുകയാണ് നവീൻ. തൃശ്ശൂർ സ്റ്റൈലിലുള്ള നവീന്റെ അവതരണത്തിന് നിരവധി ആരാധകരാണ്.

ചോപ്പിങ് ബോർഡും മൂർച്ചയുള്ള കത്തിയും ഉണ്ടെങ്കിൽ നിസ്സാരമായി ചിക്കൻ മുറിച്ചെടുക്കാം. കോഴിക്കടകളിലെ കാലങ്ങളുടെ പഴക്കമുള്ള പുളിമുട്ടിയിലും തൊട്ടിയിലും ഇട്ട് വെട്ടാതെ, വീട്ടിൽ വളരെ പെട്ടെന്ന് ചിക്കൻ മുറിച്ചെടുക്കാൻ പഠിക്കുന്നത് സഹായകരമാകും എന്ന ആമുഖത്തോടെയാണ് വിഡിയോ തുടങ്ങുന്നത്.

ചിക്കൻ മുറിക്കാനുള്ള ടിപ്സ്

ചിക്കൻ തൊലി കളഞ്ഞ് എടുക്കുക.

കമിഴ്ത്തി വച്ച് നടുഭാഗത്തുനിന്ന് കുറുകെ വെട്ടുക. ഇങ്ങനെ വെട്ടുമ്പോൾ കാലിന്റെ ഭാഗവും ബ്രസ്റ്റിന്റെ ഭാഗവും രണ്ടായി കിട്ടും.

കാലിന്റെ ഭാഗം രണ്ടും എല്ലിന്റെ വശം ചേർത്ത്  മുറിച്ച് കഷ്ണങ്ങളാക്കുക. മൂന്ന് കഷണങ്ങൾ കിട്ടും.

നെഞ്ച് വശം അടിയിൽ വച്ച് കഴുത്ത് ഭാഗം മുറിച്ച് മാറ്റിവയ്ക്കാം.

കഴുത്തിന്റെ നടുഭാഗം രണ്ടായി മുറിക്കുക. രണ്ട് ബ്രസ്റ്റ് പീസ് കിട്ടും. ഇങ്ങനെ തരം തിരിച്ച ശേഷം ഇതിനെ ആവശ്യത്തിന് വീണ്ടും ചെറിയ കഷണമാക്കി മുറിക്കാം.

English Summary :How to Cut a Chicken Video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com