ADVERTISEMENT

കോവിഡ് മാഹാമാരിയില്‍പ്പെട്ട് ലോകം മുഴുവന്‍ ലോക്ഡൗണില്‍ വീര്‍പ്പുമുട്ടുകയാണ്, പ്രത്യേകിച്ച് യാത്രാപ്രേമികള്‍.  അങ്ങനെയുള്ളവര്‍ക്ക് മനം കുളിര്‍പ്പിക്കുന്നതാണ് ഐലന്റ് ജെല്ലി കേക്ക്.  കൗതുകമൂറുന്ന ഈ കേക്ക് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.  ഇന്‍സ്റ്റഗ്രാമില്‍ ഐലന്റ് ജെല്ലി കേക്ക് ഇതിനോടകം ട്രെന്റിംഗ് ആയി മാറിക്കഴിഞ്ഞു.  മലകളും പുഴകളും കടല്‍ത്തീരവുമൊക്കെ കാണാനും ആസ്വദിക്കാനും കഴിയാതെ വീര്‍പ്പുമുട്ടുന്നവര്‍ക്ക് ആസ്വദിക്കാന്‍ പാകത്തിലാണ് ഐലന്റ് കേക്കുകള്‍ നിര്‍മിച്ചിരിക്കുന്നത്.  ലോക് ഡൗണ്‍കാലത്ത് എല്ലാവരും വ്യത്യസ്തമായ ഭക്ഷണസാധനങ്ങളില്‍ ശ്രദ്ധകകേന്ദ്രീകരിക്കുന്നതാണ് കാണാന്‍ കഴിയുന്നത്.  നീലക്കടലും തിരമാലകളും പാറക്കെട്ടുകളും ആണ് ഇപ്പോള്‍ കേക്കുകളില്‍ നിറയുന്നത്.  

 

സിലിണ്ടര്‍ ആകൃതിയില്‍ നിര്‍മ്മിക്കുന്ന ഇത്തരം കേക്കുകളില്‍ ചോക്ലേറ്റ് കേക്ക് മിക്സും വനില ക്രീമും കൊണ്ടാണ് ദ്വീപുകള്‍ നിര്‍മിച്ചിരിക്കുന്നത്. ജെല്ലി മിക്‌സ് ഉപയോഗിച്ച് കടലും നിര്‍മ്മിച്ചിരിക്കുന്നു.  ഈ കേക്കുകളെ ഏറെ ആകര്‍ഷകമാക്കുന്നത് ജെല്ലി മിക്‌സ് കടലുതന്നെയാണ്.  കൂടാതെ കേക്കിന്  രൂപം നല്‍കുന്നതിന് ഫ്രൂട്ട്‌സ് നട്ട്‌സ്, ഭക്ഷ്യയോഗ്യമായ പെയിന്റ് എന്നിവയെല്ലാം ഉപയോഗിച്ച് ഐലന്റ് ജെല്ലി കേക്ക് അലങ്കരിച്ചിരിക്കുന്നു. 

യഥാര്‍ത്ഥത്തിലുള്ള കടല്‍ത്തീരവും ദ്വീപും പോലെ തോന്നത്തക്കവിധത്തില്‍ സൂക്ഷമായ ഘടകങ്ങള്‍പോലും വിട്ടുപോകാതെ ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ് ഇവയില്‍.  ഏറെ പ്രയത്‌നം ആവശ്യമാണെങ്കിലും യാത്രാപ്രേമികളായ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താന്‍ കഴിയുന്നതില്‍ ബേക്കേഴ്‌സ് ഏറെ സന്തുഷ്ടരാണ്.

English Summary : A new Instagram food trend is here Island jelly cakes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com