ADVERTISEMENT

പെരുമ്പാവൂര്‍ എംസി റോഡില്‍ കീഴില്ലത്ത് കുറഞ്ഞ നാള്‍ കൊണ്ട് അൻപത് രൂപയുടെ  ഇല ഊണ് വമ്പന്‍ ഹിറ്റായി. വളയന്‍ചിറങ്ങര വാരിക്കാട് സ്വദേശികളായ വിജിയും ശ്രീജയുമാണ് തങ്ങളുടെ തയ്യല്‍ തൊഴിലിനെ കൊവിഡ് എടുത്തപ്പോള്‍ അതിജീവനത്തിന് ഇലയില്‍ ഊണ് വില്‍പ്പനക്കിറങ്ങിയത്.

വാഴയില വാട്ടി പൊതിഞ്ഞ ചോറുണ്ണാനായി എത്തുന്നവര്‍ വാഹന യാത്രക്കാര്‍ മാത്രമല്ല. അയല്‍വാസികള്‍ കൂടി ഉണ്ട്. ഏഴ് വര്‍ഷത്തോളം പെരുമ്പാവൂരില്‍ തയ്യല്‍കട ആയിരുന്നു വിജിക്ക്, ശ്രീജ സഹായിയും അപ്രതീക്ഷിതമായി വന്ന കൊവിഡും ലോക്ഡൗണും കടയുടെ നിലനില്‍പ്പ് തകര്‍ത്തപ്പോഴാണ് അതി ജീവനത്തിന് ഇല ഊണുമായി ഇറങ്ങിയത്.

വിജിയുടെ വീട്ടിലെ അടുക്കളയിലെ പാചകം രാവിലെ അഞ്ചിന് തുടങ്ങും. സഹായിക്കാന്‍ ശ്രീജയും ഭര്‍ത്താവും വിജിയുടെ മക്കളുമുണ്ട് 11 മണിക്ക് കീഴില്ലത്ത് 25 ഊണ് ചൂടാറാതെ പെട്ടികളിൽ എത്തിക്കും. ഉച്ചയ്ക്ക് 2 മണിക്ക് പെട്ടി കാലിയാക്കി വീട്ടിലേക്ക്

രണ്ടാഴ്ചയായി കച്ചവടം തുടങ്ങിയിട്ട് തരക്കേടില്ലാതെ ജീവിച്ച് പോകുന്നു. ഇലയൂണ് കഴിച്ചവര്‍ ചെറിയ ഓര്‍ഡര്‍ ഒക്കെ തരുന്നുണ്ട്.. കൊറോണ രോഗവ്യാപനം ശമിക്കുന്ന മുറക്ക് തയ്യല്‍ ഒന്ന് പച്ച പിടിപ്പിക്കണമെന്നും വിജിക്ക്  ആഗ്രഹമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com