കല്ലിപ്പിട്ട്, കാട് കയറി ചെന്നാൽ അടുത്തറിയാം വേറിട്ട ഈ രുചി

kalluppittu
SHARE

ഒറ്റ നോട്ടത്തിൽ വെള്ളേപ്പം ആണ് എന്നേ തോന്നൂ.അല്ല എന്ന് ഉറപ്പിച്ചു പറഞ്ഞാൽ പിന്നെ ദോശയാണോ എന്നൊരു സംശയം തോന്നിയേക്കാം. എന്നാൽ ഇവ രണ്ടുമല്ല തുമ്പപ്പൂ പോലെ വെളുത്ത ഈ വിഭവം. സംഭവം കല്ലിപ്പിട്ട് ആണ്. പേര് പോലെ തന്നെ രുചിയും വ്യത്യസ്തം. കണ്ടറിവും കേട്ടറിവും ഇല്ലാത്ത ഈ രുചി ആസ്വദിക്കണമെങ്കിൽ അങ്ങ് മല കയറേണ്ടി വരും വയനാട്ടിലേക്ക്.

വയനാട് അമ്പലവയലിലുള്ള ആദിവാസി വിഭാഗത്തിന്റെ പ്രധാന ഭക്ഷണമാണ് കല്ലിപ്പിട്ട്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കല്ലിപ്പിട്ട് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാത്രത്തിന് . അത് തന്നെയാണ് ഈ വിഭവത്തിന്റെ പ്രത്യേകതയും. മണ്ണിൽ ആണ് കല്ലിപ്പിട്ടുണ്ടാക്കുന്ന  പാത്രം നിർമിച്ചിരിക്കുന്നത് എങ്കിലും കാലങ്ങളായി ഉപയോഗിച്ച് പതം വന്നതിനാൽ ഇരുമ്പിന്റെ ദോശക്കല്ലാണ്‌ എന്നെ തോന്നൂ.

ദോശയ്ക്ക് അരയ്ക്കുന്ന പോലെ തന്നെ പച്ചരികൊണ്ട് മാവരച്ച ശേഷം അധികം പുളിപ്പിക്കാതെയാണ് കല്ലിപ്പിട്ടിന്റെ പാചകം. കനലെരിയുന്ന അടുപ്പിൽ കല്ലിപ്പിട്ട് പാകമായി വരുമ്പോൾ അതിലേക്ക് ചേർത്ത് കൊടുക്കുന്നത് ശുദ്ധമായ വെണ്ണയാണ്. വെണ്ണ ചേർക്കുന്നതോടെ ഇതിനു മാർദ്ദവം വർധിക്കും. രുചികരമായ കല്ലിപ്പിട്ടിന്റെ ഒപ്പം കഴിക്കാനായി ഒരുക്കുന്നത് ചുട്ടകോഴിയെയാണ്. 

കുടിക്കു പുറത്തായുള്ള മണ്ണടുപ്പിലാണ് ഭക്ഷണം പാചകം ചെയ്യുന്നത് . പതിവിൽ നിന്നും വിപരീതമായി കാന്താരി അരച്ച് ചേർത്താണ് കോഴി ചുട്ടെടുക്കുന്നത്. അതിനാൽ തന്നെ സ്വാദ് തീർത്തും വ്യത്യസ്തമായിരിക്കും. ഈ രുചി ആസ്വദിച്ചറിയണമെങ്കിൽ ട്രൈബല്‍ ടൂറിസം സര്‍ക്യൂട്ടില്‍ യാത്ര ചെയ്ത് അമ്പലവയലിൽ എത്തണമെന്ന് മാത്രം. എന്നാൽ അവിടെ എത്തുമ്പോൾ ഈ വിഭവം തയ്യാറാണോ അല്ലയോ എന്നൊക്കെയുള്ളത് ഓരോ വ്യക്തികളുടെയും വയറ്റുഭാഗ്യം പോലിരിക്കും

food-special-kalluppittu
കാന്താരി അരച്ച് ചേർത്ത് തയാറാക്കിയ ചുട്ട കോഴി
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA