ADVERTISEMENT

മീരാ കപൂര്‍  ഭര്‍ത്താവ് ഷാഹിദ് കപൂറിനൊപ്പം മുംബൈയിലാണ് താമസമെങ്കിലും ഡല്‍ഹിയിലെ തെരുവോര ഭക്ഷണങ്ങളോടുള്ള പ്രിയം ആ പഴയ ഡല്‍ഹിക്കാരി മറന്നിട്ടില്ല.  തനിക്കും കുടുംബത്തിനും വേണ്ടിയുള്ള ഭക്ഷണം തിരഞ്ഞെടുക്കുന്നതില്‍ ഏറെ ശ്രദ്ധാലുവാണ് മീരാ കപൂര്‍ എന്ന അമ്മ.  

സുഗന്ധവ്യഞ്ജനങ്ങള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ എങ്ങനെ സഹായിക്കുന്നു എന്ന വിഷയത്തെക്കുറിച്ച് ടാറ്റ സമ്പന്നുമായി നടത്തിയ ഒരു ചര്‍ച്ചയില്‍ ഈ വിഷയത്തില്‍ തനിക്കുള്ള അറിവ് മീര പങ്കുവയ്ക്കുന്നു.   കൂടാതെ ഷാഹിദിന്റെ പ്രിയപ്പെട്ട ആഹാരത്തെക്കുറിച്ചും തന്റെ ലോക്ഡൗണ്‍ ഡയറിയെക്കുറിച്ചും മീര വെളിപ്പെടുത്തിയിരിക്കുന്നു.  കൂടാതെ കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്നതിനെക്കുറിച്ച് അമ്മമാർക്കും ടിപ്സ് ഉണ്ട്.  

ചോദ്യം: ഭക്ഷണപ്രിയയാണോ?

മീര : അതെ ഞാന്‍ ഒരു ഭക്ഷണപ്രിയയാണ്.  എന്റെ അഭിരുചികള്‍ കാലങ്ങളായി രൂപംകൊണ്ടതാണ്. മുൻപ് ഞാന്‍ ധാരാളം ജങ്ക് ഫുഡ്‌സ് കഴിച്ചിരുന്നു.  മാത്രമല്ല ഇപ്പോഴും ഡല്‍ഹിയിലെ തെരുവ് ഭക്ഷണങ്ങളും മോമോസും ഇഷ്ടപ്പെടുന്നു.  പക്ഷേ ഈയടുത്ത നാളുകളില്‍ ആഹാരത്തിന്റെ കാര്യത്തില്‍ ഞാന്‍ ഏറെ ശ്രദ്ധാലുവാണ്.  അത് പാചകരീതിയില്‍ മാത്രമല്ല ഭക്ഷണം പാകം ചെയ്യുന്നതിന് ഉപയോഗിക്കുന്ന സാധനങ്ങളെക്കുറിച്ചും ഉണ്ട്.  അവ ഓര്‍ഗാനിക് ആണോ, കാലാനുസൃതമാണോ നല്ലരീതിയില്‍ കൃഷിചെയ്തവയാണോ തുടങ്ങിയ കാര്യങ്ങള്‍ കൂടുതലായി ഇപ്പോള്‍ ശ്രദ്ധിക്കുന്നു.  അതുകൊണ്ടുതന്നെ ഭക്ഷണം എന്നത് ഒരു ജീവിതശൈലിയായി മാറിയിരിക്കുകയാണ്.  

ചോദ്യം:  ഇഷ്ടപ്പെട്ട പാചകരീതികള്‍ ഏതൊക്കെയാണ്? 

മീര : തായ് ഭക്ഷണമാണ് ഞാന്‍ ഏറെ ആസ്വദിക്കാറുള്ളത്.  പക്ഷേ കൂടുതലും വീട്ടില്‍ തയാറാക്കിയതാണ് കഴിക്കാറുള്ളത്.  എന്തെങ്കിലും വ്യത്യസ്തമായി കഴിക്കാന്‍ തോന്നിയാല്‍ ആദ്യം പരിഗണിക്കുന്നത് തായ് ഭക്ഷണമാണ്.  

ചോദ്യം:  ഷാഹിദിനും കുഞ്ഞുങ്ങള്‍ക്കും വേണ്ടി ഭക്ഷണം പാകം ചെയ്യാറുണ്ടോ? 

മീര :  ഞാന്‍ എന്റെ ഫാമിലിക്കുവേണ്ടി സ്‌നേഹം കൊണ്ട് ഭക്ഷണം ഉണ്ടാക്കും, ഇപ്പോഴത്തെ അവസ്ഥയില്‍ അത് മുമ്പത്തേതിനേക്കാള്‍ കൂടുതലാണ്.  

ചോദ്യം:  കുട്ടികള്‍ക്കായി ഭക്ഷണം തയാറാക്കുമ്പോള്‍ രുചിയും പോഷകവും എങ്ങനെ ഒന്നിച്ച് കൊണ്ടുപോകുന്നു.  

മീര :  ആരോഗ്യത്തിന്റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്.  ഇപ്പോള്‍ ആയുര്‍വേദിക് രീതിയിലുള്ള പാചകവും നോക്കുന്നുണ്ട്.  ഇന്ത്യന്‍ ഭക്ഷണം എല്ലായ്‌പ്പോഴും ആരോഗ്യകരമാണ്, അതില്‍ ധാന്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീന്‍ അടങ്ങിയ പാലുല്‍പ്പന്നങ്ങള്‍,  അച്ചാര്‍ അല്ലെങ്കില്‍ ചട്ണി എന്നിവ അടങ്ങിയിരിക്കുന്നു, ഇത് നമ്മുടെ ഭക്ഷണത്തെ സ്വതവേ സന്തുലിതമാക്കുന്നു. ഭക്ഷണം പോഷകവും രുചികരവുമാണെന്ന് ഉറപ്പാക്കാന്‍ ഒരാള്‍ ഏറെ ശ്രദ്ധിക്കേണ്ടതില്ല.

View this post on Instagram

Let’s go back to our roots. #ayurvedalife

A post shared by Mira Rajput Kapoor (@mira.kapoor) on

ചോദ്യം:  വീട്ടില്‍ കുടുംബത്തോടൊപ്പം ചിലവഴിക്കുമ്പോള്‍ എന്ത് കഴിക്കാനാണ് ഷാഹിദ് ഇഷ്ടപ്പെടാറുള്ളത്?  

മീര : സാധാരണയായി വീട്ടിലെ ലളിതമായ ഭക്ഷണമാണ് കഴിക്കാറ്.  ഇടയ്‌ക്കൊക്കെ ചീസ് ചേര്‍ത്ത പിസ തയാറാക്കാറുണ്ട്.  രജ്മ റൈസും അദ്ദേഹം ഇഷ്ടപ്പെടുന്നു.  

ചോദ്യം:  ഞങ്ങളില്‍ പലരെയും പോലെ, ഈ സമയത്ത് ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ പാചകക്കുറിപ്പുകള്‍ പിന്തുടര്‍ന്നിട്ടുണ്ടോ?

മീര :  ചൂടുവെള്ളത്തില്‍ മഞ്ഞള്‍, ഇഞ്ചി, കുരുമുളക് എന്നിവ ചേര്‍ത്ത് കഴിക്കുന്നത് പതിവാക്കിയിട്ടുണ്ട്. ഇത് ആരോഗ്യം വര്‍ദ്ധിപ്പിക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നുണ്ട്.  

ചോദ്യം :  കോവിഡ്കാലത്ത് നിങ്ങളുടെ കുടുംബത്തിന്റെ ഭക്ഷണരീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ടോ? 

മീര :  ഞങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ഞാന്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധാലുവാണ്. ഇത് പാചകരീതിയെക്കുറിച്ചല്ല, മറിച്ച് അത് പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളെക്കുറിച്ചാണ്, അവ ഓര്‍ഗാനിക് ആണോ, കാലാനുസൃതമാണോ, അത് സുസ്ഥിരമായി കൃഷിചെയ്യുന്നുണ്ടോ എന്നതിനെക്കുറിച്ചാണ്. ഭക്ഷണത്തെക്കുറിച്ചുള്ള തിരഞ്ഞെടുപ്പുകളില്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധവേണം.  

ചോദ്യം : രണ്ടു കുട്ടികളുടെ അമ്മ എന്ന നിലയ്ക്ക് കുട്ടികളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് അമ്മമാരോട് എന്താണ് പറയാനുള്ളത്.  ? 

മീര:  ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ക്ക് വീട്ടുവൈദ്യങ്ങള്‍ ശീലിക്കുകയും അവ തയാറാക്കുന്ന പ്രക്രിയയില്‍ കുട്ടികളെയും ഉള്‍പ്പെടുത്തുകയും വേണം എന്നാണ് എനിക്ക് പറയാനുള്ളത്.  കുട്ടികള്‍ക്ക് അത് കൂടുതല്‍ പ്രയോജനം ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്.  

ഞങ്ങള്‍ കുട്ടികള്‍ക്ക് നെല്ലിക്കാ ജ്യൂസും മഞ്ഞള്‍ ചേർത്ത പാലും  നല്‍കുന്നുണ്ട്.  അവരുടെ നന്നെ ചെറുപ്പത്തിലേ തന്നെ ഇത് ആരംഭിച്ചു.  എല്ലാ അമ്മമാരും കുട്ടികള്‍ക്ക് പ്രകൃതിദത്ത ആഹാരം നേരത്തെതന്നെ നല്‍കിത്തുടങ്ങണം.  കാരണം അവര്‍ വലുതായി സ്‌കൂളിലൊക്കെ പോയിതുടങ്ങുമ്പോള്‍ അത് സ്വീകരിക്കണമെന്നില്ല.  

ചോദ്യം:  ഈ ലോക്ഡൗണ്‍ സമയം 

മീര:  വീട്ടിലുള്ള എല്ലാവരുമായു ബന്ധം സൂക്ഷിക്കാനാണ് ലോക് ഡൗണ്‍ സമയം ചെലവഴിച്ചത്.  എല്ലാവരും അതുതന്നെയാവും ചെയ്തിട്ടുണ്ടാവുക എന്നാണ് ഞാന്‍ കരുതുന്നത്.  മുൻമ്പ് പ്രാധാന്യം നല്‍കിയിട്ടില്ലാത്തതും വീടിനെ ചുറ്റിപ്പറ്റിയുള്ളതുമായ പലതും ചെയ്യാന്‍ സാധിച്ചു.  അതില്‍ ഭക്ഷണം പാകം ചെയ്യുക, വീട് സൂക്ഷിക്കുക, കുടുംബത്തോടൊപ്പം സമയം ചെലവവഴിക്കുക എന്നിവയെല്ലാം ഞാന്‍ ആസ്വദിക്കുന്നു.  ഇതോടൊപ്പം തന്നെ പുതിയ പാചകക്കുറിപ്പുകള്‍ പഠിക്കുന്നു, അവ ഉണ്ടാക്കുന്നു. പിന്നെ കുട്ടികളെ സൈക്ലിംഗ് പരിശീലിപ്പിക്കുന്നു ഷാഹിദിനൊപ്പം സിനിമകളും സിരീസും കാണുന്നു.  ബന്ധുക്കളുമായി അടുപ്പം സൂക്ഷിക്കുന്നു.  

ചോദ്യം :  ഈ സമയത്ത് നിങ്ങളെക്കുറിച്ച് എന്തെങ്കിലും നിങ്ങള്‍ മനസിലാക്കിയിട്ടുണ്ടോ?  

മീര :  ഞാന്‍ ശരിക്കും യോഗ ചെയ്യാനും ആസ്വദിക്കാനും തുടങ്ങി, ഞാന്‍ വളരെ നന്നായി അത് ചെയ്യുന്നുണ്ടെന്ന് ഞാന്‍ കണ്ടെത്തി.  ഞാന്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വൈദഗ്ധ്യമാണിത്.  ചില ആയുര്‍വേദ കോഴ്‌സുകളും ഞാന്‍ ഈ സമയത്ത് പഠിച്ചു.  ആയുര്‍വേദം എനിക്ക് വളരെ ഇഷ്ടമുള്ള ഒന്നാണ്.   ഇനിയും വളരെയധികം കാര്യങ്ങള്‍ പഠിക്കാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു, കാരണം നിങ്ങള്‍ ഒരു ദിവസത്തെ കൃത്യമായ കടമകളും ഉത്തരവാദിത്തങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, നിങ്ങള്‍ നഷ്ടപ്പെടുത്തിയതെന്താണെന്ന് മനസ്സിലാക്കുന്നു. ഇഷ്ടപ്പെട്ട കോഴ്‌സുകള്‍ ചെയ്യുന്നതിനും വിശ്രമിക്കാന്‍ കഴിയാത്തരീതിയില്‍ പുസ്തകങ്ങള്‍ വായിക്കുന്നതിനും ഈ ലോക് ഡൗണില്‍ എനിക്ക് സാധിച്ചിട്ടുണ്ട്.  അതിനാല്‍, യോഗ പോലെ വികസിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ച ഈ കഴിവുകളാണ് ഞാന്‍ കണ്ടെത്തിയ കാര്യങ്ങള്‍.

English Summary : Mira Kapoor reveals Shahid's favourite food, her lockdown diary and gives advice to mothers on how they can build their kid's immunity.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com