ഗ്രാൻഡ് ഹയാത്തിൽ ഓണസദ്യ ഒരുങ്ങുന്നു; 350 രൂപയ്ക്കു മുതൽ പായസം

Onam-Sadhya-GHK
SHARE

ഓണപ്പൂവിളി ഉണർന്നതോടെ ആഘോഷത്തിന് ഒരുങ്ങി ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടിയും. തിരുവോണ ദിനത്തിൽ വിഭവസമൃദ്ധമായ സദ്യയാണ് ഇവിടെ ഒരുങ്ങുന്നത്. ഷെഫ് എം. പ്രസാദിന്റെ മേൽനോട്ടത്തിലാണ് ഇത്തവണത്തെ സദ്യ. തിരുവോണ ദിനമായ 31ന് ഗ്രാൻഡ് ഹയാത് ഹോട്ടൽ ലോബി ലെവലിലെ ദി റസിഡൻസിൽ കുടുംബവുമൊത്ത് 33 വിഭവങ്ങളും വിവിധതരം പായസങ്ങളും അടങ്ങിയ ഓണസദ്യ കഴിക്കാനാണ് അവസരം. ഇതിന് ഒരാൾക്ക് 1400 രൂപയും നികുതിയുമാണ് ഈടാക്കുക.

കുടുംബങ്ങൾക്കും സുഹൃത്തുകൾക്കുമൊപ്പം തിരുവോണ ദിവസം വീടുകളിൽ ഓണസദ്യ ആസ്വദിക്കാനും അവസരമൊരുക്കുന്നുണ്ട്. ചെറിയതും വലിയതുമായ ഗ്രൂപ്പുകൾക്കുള്ള സദ്യ മുൻകൂട്ടി ബുക്കു ചെയ്യാം. നാലു പേർക്കുള്ള സദ്യയ്ക്ക് 2000 രൂപയും നികുതിയും നൽകിയാൽ മതിയാകും. കൂടാതെ, അത്തം മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളിൽ എട്ട് തരം പായസങ്ങൾ സൊമാറ്റോ, സ്വിഗി ആപ്പുകൾ വഴി ലഭ്യമാണ്. 350രൂപ മുതലാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും റിസേർവേഷനുമായി +91 7593880523ൽ ബന്ധപ്പെടാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA