വെർമിസെല്ലി കൊണ്ട് രുചിവിസ്മയം ഒരുക്കൂ സമ്മാനം നേടൂ

HIGHLIGHTS
  • പാചകക്കുറിപ്പുകൾ അയയ്ക്കേണ്ട അവസാന തിയതി സെപ്റ്റംബർ 15, 2020
  • ആദ്യം എൻട്രി അയയ്ക്കുന്ന നൂറ് പേർക്ക് 500 രൂപയുടെ ഗിഫ്റ്റ് വൗച്ചർ സമ്മാനം
article-savorit-image2
SHARE

ലോക്ഡൗൺ കാലം വീടുകളിൽ പാചക പരീക്ഷണത്തിന്റേത് കൂടിയായിരുന്നു. കൈയിൽ കിട്ടുന്ന എന്തും പുതിയ വിഭവമാക്കുന്ന കാലം. ഒരു പാക്കറ്റ് വെർമിസെല്ലി കൊണ്ട് നിങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ പറ്റും? പൊന്നോണത്തിന് വെർമിസെല്ലി ഉപയോഗിച്ചുള്ള പലവിധ വിഭവങ്ങൾ റെഡിയാണോ? പഴമയുടെയും പുതുമയുടെയും രുചി സമന്വയം ഒരുക്കുന്ന നിങ്ങൾക്കായി ഒരു ഉഗ്രൻ മത്സരം. വീട്ടിൽ ഇരുന്നു തന്നെ ഈ മത്സരത്തിൽ  പങ്കെടുത്ത് നിങ്ങൾക്ക് സമ്മാനങ്ങൾ സ്വന്തമാക്കാം. മത്സരത്തിൽ ഒന്നാം സമ്മാനം – 40,000 രൂപ, രണ്ടാം സമ്മാനം – 25,000 രൂപ, മൂന്നാം സമ്മാനം – 10, 000 രൂപ എന്നിങ്ങനെയാണ് സമ്മാനം. ഇത് കൂടാതെ ആദ്യം എൻട്രി അയയ്ക്കുന്ന നൂറ് പേർക്ക് 500 രൂപയുടെ വെർമിസെല്ലി ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും. പാചകക്കുറിപ്പുകൾ അയയ്ക്കേണ്ട അവസാന തിയതി സെപ്റ്റംബർ 15, 2020. 

മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ടേസ്റ്റ് ഓഫ് ഓണം‌‌  ലിങ്കിൽ താഴെ കൊടുത്തിരിക്കുന്ന അഞ്ച് ചിത്രങ്ങളും ഒരു ചെറിയ കുറിപ്പും എഴുതി അപ്ലോഡ് ചെയ്യുക. 

1.വെർമിസെല്ലിയും മറ്റ് ചേരുവകളും ചേർത്ത് ഒരു ചിത്രം. 

2. പാചകം ചെയ്യുന്ന ചിത്രം.

3. തയാറാക്കിയ വിഭവവുമായി കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രം. (ഈ ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യണം.)

4. പാചകക്കുറിപ്പിന്റെ ചിത്രം അല്ലെങ്കിൽ പിഡിഎഫ്.

5. മൽസരത്തിനായി സമർപ്പിക്കുന്ന വിഭവം #Savorit #TasteofOnam എന്നീ ഹാഷ്ടാഗുകളോടെ ഫെയ്സ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ പോസ്റ്റ് ചെയ്തതിന്റെ സ്ക്രീൻ ഷോട്ട്.

നിബന്ധനകൾ

∙ മൽസരത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രായഭേദമന്യേ പങ്കെടുക്കാം

∙ ഒരാൾക്ക് ഒന്നിൽ കൂടുതൽ എൻട്രികൾ അയയ്ക്കാം

∙ മൽസരത്തിൽ പങ്കെടുക്കാൻ തയാറാക്കുന്ന വിഭവം വെർമിസെല്ലി ഉപയോഗിച്ചായിരിക്കണം പാചകം ചെയ്യേണ്ടത്.

∙ മൽസരത്തിനായി സമർപ്പിക്കുന്ന വിഭവം #Savorit #TasteofOnam എന്നീ ഹാഷ്ടാഗുകളോടെ ഫെയ്സ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ പോസ്റ്റ് ചെയ്തതിന്റെ സ്ക്രീൻ ഷോട്ടും റജിസ്ട്രേഷൻ ഫോമിൽ അപ്​ലോഡ് ചെയ്യണം.

∙ റജിസ്ട്രേഷൻ ഫോമിന്റെ നിർദിഷ്ട കോളത്തിൽ ‘എന്തു കൊണ്ട് സേവറൈറ്റ് വെർമിസെല്ലി ഇഷ്ടപ്പെടുന്നു’ എന്ന് പതിനഞ്ച് വാക്കുകളിൽ കവിയാതെ സ്ലോഗൻ എഴുതണം.

∙ വിഭവത്തിന്റെ ആരോഗ്യപാചക സൂചിക (ഹെൽത്ത് കോഷ്യന്റ്), പഴമയുടെയും പുതുരുചിയുടെയും സമന്വയം, പാചകഘട്ടങ്ങൾ എന്നിവയായിരിക്കും വിധിനിർണയത്തിനു മാനദണ്ഡം

∙ മൽസരത്തിന്റെ നിയമാവലി, സമ്മാനഘടന എന്നിവയിലുള്ള തീരുമാനങ്ങൾ മൽസരത്തിന്റെ ഓരോ ഘട്ടത്തിലും തിരുത്തുവാനും പുനർനിർണയിക്കാനും മനോരമ ഒാൺലൈനിനും മലയാള മനോരമ കമ്പനിക്കും പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും

∙ മൽസരത്തിൽ ലഭിക്കുന്ന പാചകക്കുറിപ്പുകൾ പ്രസദ്ധീകരിക്കാനുള്ള പൂർണ അവകാശം മലയാള മനോരമ കമ്പനിക്കും സേവറൈറ്റിനും ഉള്ളതാണ്.േ

∙ മത്സരത്തിൽ വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

∙ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് customersupport@mm.co.in എന്ന ഇ– മെയിലിലേക്ക്, ആവശ്യപ്പെട്ട വിവരങ്ങൾ അയയ്ക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.