പ്രഥമരിൽ പ്രഥമൻ; പാലടതന്നെ...അതുകഴിഞ്ഞേ മറ്റൊരു ഡിമാൻഡുള്ളൂ

onam-payasam
പായസം തയാറാക്കുന്ന തിരക്കിൽ തൃപ്പൂണിത്തുറയിലെ എസ്.കൃഷ്ണയ്യർ
SHARE

ഓണമെന്നാൽ അടുക്കളകളിൽ പരീക്ഷണങ്ങളുടെ കാലംകൂടിയാണ്. പ്രത്യേകിച്ചും പുതിയ കാലത്ത്. ഫെയ്സ് ബുക്കിലും യുട്യൂബിലുമെല്ലാം പാചക എപ്പിസോഡുകൾ തകർക്കുമ്പോൾ അതിൽ വലിയൊരു സ്ഥാനം പായസത്തിനും കിട്ടുന്നുണ്ട് ഈ ഓണക്കാലത്ത്. അടുക്കളകൾ വിട്ടാൽ പരമ്പരാഗത പാചകശാലകളിലും പായസങ്ങളുടെ മേളമാണിപ്പോൾ. ഓണസദ്യകൾ ആവശ്യക്കാർക്കെത്തിക്കുന്ന കേറ്ററിങ് സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കുമെല്ലാം ഓണക്കാലത്തു പരമ്പരാഗത പായസങ്ങൾതന്നെയാണു തയാറാക്കേണ്ടിവരുന്നത്. 

പുതിയ പായസ പരീക്ഷണങ്ങൾ വീടുകളിലെ അടുക്കളകളിലൊതുങ്ങും. ‘പ്രഥമരിൽ പ്രഥമൻ; പാലടതന്നെയാണ്. അതുകഴിഞ്ഞേ മറ്റൊരു ഡിമാൻഡുള്ളൂ. പറയുന്നതു തൃപ്പൂണിത്തുറയിലെ പ്രമുഖ കേറ്ററിങ് സ്ഥാപന ഉടമയായ എസ്.കൃഷ്ണയ്യർ. അത്തം തൊട്ടു തിരുവോണംവരെയും അവിട്ടം, ചതയം ദിവസങ്ങളിലുമെല്ലാം ഓർഡർ ലഭിക്കാറുണ്ട്. പാലട കഴിഞ്ഞാൽ പരിപ്പ്, ഗോതമ്പ്, പഴം, അരിപ്പായസങ്ങൾക്കാണു ഡിമാൻഡ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA