ADVERTISEMENT

കൊറോണക്കാലത്ത് ഓണ സദ്യയിലെ വിഭവങ്ങൾ വെട്ടിക്കുറച്ച് ആഘോഷിച്ചവർ നിരവധിയാണ്. ഓണസദ്യ എന്നത് മലയാളികൾക്കൊരു വികാരമാണ്. കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ പഴഞ്ചൊല്ല്. വ്യത്യസ്മായൊരു ഓണസദ്യയുമായിട്ടാണ് യൂട്യൂബ് വ്ളോഗർ ഫിറോസ് ചുട്ടിപ്പാറ എത്തിയത്. കുറച്ച് ചോറും നൂറ് കറികളും. ഓണ സദ്യ കാണുന്നതും കഴിക്കുന്നതും സന്തോഷം തന്നെ... 100 വിഭവങ്ങൾ കൂട്ടി സദ്യ കഴിച്ചു കാണിക്കുകയാണ് ഫിറോസ്. വിഭവങ്ങൾ പാകം ചെയ്യാൻ അടുത്തുള്ള ചേച്ചിമാരും സഹായിച്ചു എന്നും ഫിറോസ് പറയുന്നു.

 

ഉപ്പ്‌, നെയ്യ്, ഇഞ്ചിപ്പുളി,മാങ്ങാ അച്ചാർ,കാബേജ്,ബീറ്റ്റൂട്ട്, കാരറ്റ്,കൊത്തവര,മത്തൻ, ഫ്രൂട്ട്സ്, മസാലക്കറി, അവിയൽ, കൂട്ടുകറി, പപ്പടം, പഴം, മുളക്, പാവയ്ക്ക, പഴം ശർക്കര, കോവയ്ക്ക, മുരിങ്ങയ്ക്ക, അരിനെല്ലി അച്ചാർ, വഴുതന മെഴുക്കുപുരട്ടി, നിലക്കടല തോരൻ, കപ്പ ഉപ്പേരി, വെണ്ടയ്ക്ക, വാഴപ്പൂ തോരൻ, ബ്രോക്കോളി, വഴുതന, കോളിഫ്ലവർ ചില്ലി, സോയാബീൻ, വയലറ്റ് പയർ, പച്ചടി,  കപ്പ, വള്ളൽച്ചീര, പപ്പായ, വാഴത്തണ്ട്, ചേന, പണ്ണചീര, ചുവപ്പ് ചീര, മത്തൻ ഇല തോരൻ, റിങ് ഒനിയൻ, ചോറ് , സാമ്പാർ , രസം , മോര് , അടപായസം , ചെറുപയർ പായസം , സേമിയ പായസം , പരിപ്പ് പായസം , ഗോതമ്പു പായസം, ഉലുവയില തോരൻ...എന്നിങ്ങനെ വിഭവങ്ങളുടെ നീണ്ട നിര. ഓരോ കറിയും എടുക്കാൻ ഓട്ടോ പിടിച്ചു പോകേണ്ടി വരുമല്ലോ എന്നും കാഴ്ചക്കാർ കമന്റ് കുറിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com