പുകയേറ്റ് കണ്ണ് പലവട്ടം നിറഞ്ഞാലും സാരമില്ല, കഴിക്കുന്നവരുടെ മനസ്സ് നിറഞ്ഞാൽ മതി

murukan-theruvoram
SHARE

‘ഓണത്തിന് അവധിക്ക് പോയ കുക്ക് വന്നില്ല! അപ്പൊ നമ്മൾ തന്നെ രംഗത്തിറങ്ങി. അന്തേവാസികൾക്കായി എന്റെ ആദ്യ തലശേരി ദം ബിരിയാണി പരീക്ഷണാർത്ഥം ചെയ്തു. പുകയേറ്റ് കണ്ണ് പലവട്ടം നിറഞ്ഞാലും സാരമില്ല ! കഴിക്കുന്നവരുടെ മനസ് നിറഞ്ഞു കണ്ടു.!.’ അഗതികൾക്ക് അഭയം നൽകുന്നു തെരുവോരം മുരുകനാണ് പാചകക്കാരൻ തിരിച്ചു വരാത്തതിനാൽ പാചകത്തിനിറങ്ങിയത്. ഇതിന്റെ വിഡിയോ ഫെയ്സ് ബുക്കിൽ അദ്ദേഹം പങ്കുവച്ചു.

തെരുവോരം മുരുകൻ

കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്ന സന്നദ്ധ സംഘടനയാണ് തെരുവോരം. അഗതികളായി തെരുവിൽ കഴിയേണ്ടി വന്നവരെ അധിവസിപ്പിക്കുകയാണ് തെരുവോരത്തിന്റെ ദൗത്യം. മുരുഗൻ എസ് തെരുവോരം ആണ് ഈ സംഘടനയ്ക്ക് നേതൃത്വം നൽകുന്നത്. പതിനായിരത്തിൽ അധികം തെരുവിൽ വസിക്കുന്നവർക്ക് തെരുവോരം അഭയം നൽകിക്കഴിഞ്ഞു."തെരുവിൽ നിന്നും തണലിലേക്ക്" എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം.

തമിഴ്‌നാട്ടിൽ നിന്നും എസ്റ്റേറ്റ് തൊഴിലാളികളായി ഇടുക്കിയിലെത്തിയവരാണ് മുരുകന്റെ മാതാപിതാക്കൾ. ഓട്ടോറിക്ഷ ഡ്രൈവറായ മുരുകൻ തെരുവിൽ അലയുന്നവർക്ക് സ്വന്തം നിലയിൽ ഭക്ഷണവും മരുന്നും കണ്ടെത്തുകയായിരുന്നു. 2007ലാണ് തെരുവോരം ഉണ്ടാവുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA