ഏറ്റവും പ്രിയപ്പെട്ട വടപാവ് രുചിയുമായി സച്ചിന്‍; ഇതെല്ലാം കണ്ട് ഒരാൾ വാതിൽ പടിയിൽ!

Sachin
SHARE

സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ഏറെ പ്രിയപ്പെട്ടത് ഷോട്ട് സ്‌ട്രെയ്റ്റ് ഡ്രൈവ്് ആണെന്നത്് ഏവര്‍ക്കും അറിയാവുന്നതാണ് അത് അദ്ദേഹം പല ഇന്റര്‍വ്യൂകളിലും പറഞ്ഞിട്ടും ഉള്ളതാണ്.  അതുപോലെതന്നെ സച്ചിന് ഏറെ പ്രിയപ്പെട്ട മറ്റൊരു കാര്യം മുംബൈയിലെ ഏറ്റവും ജനപ്രിയ ഫാസ്റ്റ് ഫുഡുകളിലൊന്നായ വട പാവാണ്.  വട പാവിനോടുള്ള തന്റെ ഇഷ്ടം ഇന്റ്‌റഗ്രാമില്‍ രണ്ടു ചിത്രത്തോടൊപ്പം പങ്കുവെച്ചിരിക്കുകയാണ് സച്ചിന്‍. 

ചിത്രത്തെ ശ്രദ്ധേയമാക്കുന്നത് സച്ചിന്‍ വട പാവ് തയാറാക്കുമ്പോള്‍ അപ്രതീക്ഷിതമായി അവിടേക്കെത്തിയ അതിഥിയാണ്.  ഒരു പൂച്ചയുടെ രൂപത്തില്‍ അപ്രതീക്ഷിത സന്ദര്‍ശകനെ ലഭിച്ചു എന്നാണ് സച്ചിന്‍ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.  സച്ചിനോട് തനിക്കു വേണ്ടിയും ഒരിക്കല്‍ വട പാവ് തയാറാക്കണമെന്ന് സച്ചിന്റെ മുന്‍ ടീം അംഗവും പ്രശസ്ത ഓഫ് സ്പിന്നറുമായ ഹര്‍ഭജന്‍ സിങ് കമന്റനു ചെയ്തു.  ഇതാദ്യമായല്ല ലോക്ഡൗണ്‍ കാലത്ത് സച്ചിന്‍ രുചികരമായ ഭക്ഷണം തയാറാക്കുന്നത്.  മേയ് മാസത്തില്‍ തന്റെ വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് കുടുംബാംഗങ്ങള്‍ക്ക് മധുര പലഹാരം തയാറാക്കി സച്ചിന്‍ ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.  ഞങ്ങളുടെ 25-ാം വിവാഹ വാര്‍ഷികത്തില്‍ വീട്ടില്‍ എല്ലാവര്‍ക്കും അത്ഭുതമായി മാമ്പഴ കുല്‍ഫി എന്ന അടിക്കുറിപ്പോടെയായിരുന്നു സച്ചിന്‍ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്ക്് വച്ചിരുന്നത്.  കൂടാതെ രുചികരമായ മാമ്പഴ കുല്‍ഫി തയാറാക്കുന്നതിനുള്ള രഹസ്യ പാചകക്കുറിപ്പും.

കഴിഞ്ഞ ആഴ്ച സച്ചിന്‍ തന്റെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറെ ബേബി സിറ്റിംഗ് ചെയ്യുന്ന ഒരു ത്രോബാക്ക് ചിത്രവും ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരുന്നു.  ക്രിക്കറ്റ് രംഗത്ത് ഏറെ മികവ് പുലര്‍ത്തിയ സച്ചിന്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാാരില്‍ ഒരാളായാണ് അറിയപ്പെടുന്നത്.  1989 ല്‍ ആരംഭിച്ച 24 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിന് ശേഷം 2013 ല്‍ ആണ് അദ്ദേഹം വിരമിച്ചത്.  ഏകദിന മത്സരങ്ങളിലും ടെസ്റ്റ് ക്രിക്കറ്റിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരന്‍, അന്താരാഷ്ട്ര തലത്തില്‍ 100 സെഞ്ച്വറികള്‍ നേടിയ ഏക കളിക്കാരന്‍ എന്നീ അംഗീകാരങ്ങള്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് സ്വന്തമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA