നിങ്ങളുടെ ശരീരത്തില്‍ പുറത്തേക്ക് ഒഴുകേണ്ട അത്തരം 'വിഷവസ്തുക്കള്‍' ഇല്ല!

taapsee-pannu
ചിത്രത്തിന് കടപ്പാട് ഇൻസ്റ്റഗ്രാം
SHARE

താന്‍ ജീവിക്കുന്നതുതന്നെ ഭക്ഷണം കഴിക്കാനാണെന്ന് പ്രശസ്ത ബോളിവുഡ് സിനിമാതാരം തപ്‌സി പന്നു. ആരോഗ്യകരമല്ലാത്ത ആഹാരങ്ങള്‍ക്കു പകരം എന്തെങ്കിലും നാം കണ്ടുപിടിക്കണം. രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു ലീറ്റര്‍ ചൂടുവെള്ളം, ബദാം, വാല്‍നട്ട് എന്നിവ കഴിക്കും ഇത് ശരീരത്തിലെ വിഷാംശം എന്തെങ്കിലും ഉണ്ടെങ്കില്‍ പുറത്തുകളയുന്നതിന് സഹായകമാകും.  കൂടാതെ വലിയൊരു കപ്പ് ഗ്രീന്‍ ടീയും.  അതിനു ശേഷം വെള്ളരിക്ക ജ്യൂസ് കുടിക്കും. ഇത് ശരീരത്തെ ആല്‍ക്കലൈന്‍ ആയി സൂക്ഷിക്കും. ഇതിനു ശേഷം പ്രഭാതഭക്ഷണം കഴിക്കും. ഇത്രയും രണ്ടു മണിക്കൂര്‍ കൊണ്ടാണ് കഴിക്കുന്നത്. ഇതിലൂടെ ശരീരത്തിന് ആവശ്യത്തിന് സമയമെടുത്ത് ദഹനപ്രക്രിയ നിര്‍വഹിക്കുന്നതിന് അവസരം ഉണ്ടാകും.  ഉച്ചഭക്ഷണത്തിനും അത്താഴത്തിനും പ്രത്യേകിച്ച് സമയം നിശ്ചയിച്ചിട്ടില്ല. എപ്പോഴാണോ വിശക്കുന്നത് അപ്പോള്‍ കഴിക്കും. വിശക്കുമ്പോള്‍ ഓട്മീല്‍ ബാറോ ഡ്രൈ ഫ്രൂട്ട് ബാറോ കഴിക്കാം. പ്രോട്ടീന്‍ ബാറോ പ്രോട്ടീന്‍ ഷേക്കോ കഴിക്കാറില്ല. പ്രോട്ടീന്‍ ഷേക്ക് ഹെല്‍ത്തിയാണെന്ന് തോന്നുന്നില്ല. ശരീരത്തിന്റെ ഫാറ്റ് ഇല്ലാതാക്കുന്നതിനായി മരുന്നുകളൊന്നും കഴിക്കുന്നുമില്ല.  ഓര്‍ഗാനിക് രീതിയില്‍മാത്രമാണ് ശരീരം സംരക്ഷിക്കുന്നത്. രാത്രി എട്ട് മണിക്കു ശേഷം ആഹാരം കഴിക്കില്ല. എന്തെങ്കിലും സൂപ്പ് മാത്രമേ കഴിക്കുകയുളളൂ. അരിആഹാരം ഒഴിവാക്കാറില്ല. ലാക്ടോസ് ലഭിക്കുന്നതിനായി പാലും തൈരും പനീറും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ആഹാരക്രമത്തിലെ ചിട്ടകള്‍ തെറ്റിക്കുന്നത് കേക്കിന്റെ കാര്യത്തിലാണ്. വല്ലപ്പോഴുമൊക്കെ കേക്കിനുവേണ്ടി മാത്രമാണ് അങ്ങനെ ചെയ്യുന്നത്.  

ഐസ് കേക്കിന്റെ വലിയൊരു ഫാനാണ് താനെന്നും തപ്‌സി പന്നു സമ്മതിക്കുന്നു. താനൊരു ബ്രേക്ഫാസ്റ്റ് ലവര്‍ ആണെന്നും തപ്‌സി പറയുന്നു. പ്രഭാതഭക്ഷണത്തില്‍ ഓംലെറ്റ് ഉള്‍പ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. മസാലദോശ വളരെയധികം ഇഷ്ടമാണ്. കരിക്കിന്‍ വെള്ളം കുടിക്കാനുള്ള ഒരവസരവും പാഴാക്കാറില്ല. ചോറും കറിയും കഴിക്കാനാണ് ഏറെയിഷ്ടം. പ്രോട്ടീന്‍ ഡ്രിങ്കുകള്‍ ഉപയോഗിക്കാറേയില്ല.  വ്യായാമത്തോടൊപ്പം തന്നെ ഭക്ഷണം ഒഴിവാക്കാതിരിക്കാനും ശ്രദ്ധിക്കണം.  ആരോഗ്യപരിപാലനത്തിന് നിരവധി ഷോട്കട്ടുകള്‍ ഉണ്ട് പക്ഷേ അവയൊന്നും ദീര്‍ഘകാലം നിലനില്‍ക്കുന്നവയല്ല.  ഉച്ചഭക്ഷണത്തിനു ശേഷം സാലഡും സൂപ്പുകളുമാണ് കഴിക്കാറ്. കൂടാതെ ഭക്ഷണത്തില്‍ ധാരാളമായി മത്സ്യം ഉള്‍പ്പെടുത്താറുണ്ട്. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനായി വെള്ളത്തിനു പുറമേ വലിയൊരു കപ്പില്‍ കടുംകാപ്പിയും കുടിക്കാവുന്നതാണ്. വ്യായാമത്തിനായി ഏറ്റവും നല്ലത് നമുക്ക് ഇഷ്ടമുള്ള ഏതെങ്കിലും കായികവിനോദമാണ്.  കാരണം അത് ശരീരത്തിനോടൊപ്പം നമ്മുടെ മനസ്സിനും ഉന്മേഷവും ആരോഗ്യവും പകരും. പൂരിയും പെറോട്ടയും വളരെയധികം ഇഷ്ടമാണ്.  ഭക്ഷണത്തിനു പുറമേ മനസിനിഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നത് നമ്മുടെ ആത്മവിശ്വാസം വളരെയധികം വർധിപ്പിക്കും. കണ്ണാടിക്കുമുന്നില്‍ ഇഷ്ടവസ്ത്രം അണിഞ്ഞ് സ്വയം ആസ്വദിക്കുന്നത് ഒരു മോട്ടിവേഷന്‍ ആയി തോന്നാറുണ്ട്.–  ഇങ്ങനെയാണ് തപ്‌സി  തന്റെ ഡയറ്റിനെക്കുറിച്ച് വിവരിച്ചിരിക്കുന്നത്.  

എന്നാല്‍ ഏറെ ശ്രദ്ധയായത് പിങ്ക് വില്ല എന്ന യൂട്യൂബ് ചാനലിലെ ഈ വീഡിയോയ്ക്ക് മോഹിത് ശര്‍മ എന്നയാളുടെ കമന്റാണ്.  ഇതൊരു ശാസ്ത്രീയ വിഡിയോയോ മറ്റോ അല്ലെന്ന് എനിക്കറിയാം, പക്ഷേ ഇതില്‍ ധാരാളം തെറ്റായ വിവരങ്ങള്‍ ഉണ്ട്. ഒരു ബയോകെമിസ്റ്റും ഫിറ്റ്‌നസ് പ്രേമിയുമായതിനാല്‍ ഞാന്‍ ഈ കാര്യങ്ങളെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തി, ഇത് നിങ്ങളുമായി പങ്കുവയ്ക്കാന്‍ താല്‍പര്യപ്പെടുന്നു.  ഒന്നാമതായി, നിങ്ങളുടെ ശരീരത്തില്‍ പുറത്തേക്ക് ഒഴുകേണ്ട അത്തരം 'വിഷവസ്തുക്കള്‍' ഇല്ല, നിങ്ങള്‍ രാവിലെ വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്.  അത് പൊതുവേ നിങ്ങളുടെ ശരീരത്തിന്റെ ആവശ്യമാണ്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നു എന്ന തെറ്റിദ്ധാരണ തീര്‍ത്തും തെറ്റാണ്. രണ്ടാമതായി, നിങ്ങള്‍ക്ക് സീലിയാക് രോഗം ഇല്ലെങ്കില്‍, ഭക്ഷണത്തില്‍നിന്ന് ഗ്ലൂറ്റന്‍ ഒഴിവാക്കുന്നത് ആരോഗ്യത്തിന് വളരെ ദോഷകരമാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ലാക്ടോസ് ഒഴിവാക്കുന്നതും ആരോഗ്യപരമായ കാരണങ്ങളാല്‍ ആവശ്യമില്ല.  കൂടാതെ, പനീറില്‍ ലാക്ടോസ് ഉണ്ട്, അതിനാല്‍ പനീര്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് പാല്‍ ഒഴിവാക്കാം. അടിസ്ഥാനപരമായി നിങ്ങളുടേതായ ഗവേഷണം നടത്തുക, ആരെങ്കിലും ശാസ്ത്രീയ അടിസ്ഥാനത്തിലല്ലാതെ പറയുന്നതൊന്നും പിന്തുടരരുത്.  നിങ്ങള്‍ക്ക് വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക.  വിശപ്പില്ലെങ്കില്‍ കഴിക്കരുത്. ഓരോ 2 മണിക്കൂറിലും ഇടയ്ക്കിടെ ലഘു ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വേഗത്തിലാക്കുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.  നിങ്ങളുടെ ശരീരം 'അസിഡിക്' അല്ലെങ്കില്‍ 'ആല്‍ക്കലൈന്‍' ആയി മാറുന്നതിന് ശാസ്ത്രീയമോ വൈദ്യപരമോ ആയ സ്ഥിരീകരണമില്ല. ഹോമിയോസ്റ്റാസിസ് നിലനിര്‍ത്താന്‍ ശരീരത്തിന് വളരെ കഴിവുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA