ആരോഗ്യവാനായ ഒരാൾ 2 നേരം ഭക്ഷണം കഴിച്ചാൽ മതി ; കാർബൺ ന്യൂട്രൽ അടുക്കള

carbon-free-kitchen
മൂഴിക്കുളം ശാലയിൽ പ്രവർത്തനമാരംഭിച്ച കാർബൺ ന്യൂട്രൽ ഹോട്ടലിലെ ഉച്ചഭക്ഷണം
SHARE

നെടുമ്പാശേരി  മൂഴിക്കുളം ശാലയിൽ കാർബൺ ന്യൂട്രൽ അടുക്കള പ്രവർത്തനമാരംഭിച്ചു. വേവിക്കാത്ത ഭക്ഷണമാണ് വിളമ്പുന്നത്. രാവിലെ 11നും വൈകിട്ട് 6നുമാണ് പ്രവർത്തനം. ആവശ്യക്കാർ നേരത്തെ ബുക് ചെയ്തിട്ടു വേണം എത്താൻ. 

ആപ്പിൾ–ബീറ്റ്റൂട്ട് കാരറ്റ് പാനീയം, തേൻ ചേർത്ത ഫ്രൂട്ട് സാലഡ്, വെജിറ്റബിൾ സാലഡ്, അവിൽ ഞെരടിയത് (ചേരുവകൾ: അവിൽ, ഇഞ്ചി, പച്ചമുളക്, തൈര്, ഉപ്പ്, കറിവേപ്പില), ചമ്മന്തി (ചേരുവകൾ: ഇരുമ്പൻപുളി, നാളികേരം, ഇഞ്ചി, പച്ചമുളക്, പുതിനയില, ഉപ്പ്), പച്ചക്കപ്പലണ്ടി ഉപ്പിലിട്ട് കുതിർത്തിയതും തേങ്ങാപ്പൂളും, പഴം പായസം (ചേരുവകൾ: റോബസ്റ്റ പഴം, തേങ്ങാപ്പാൽ, ബദാം, കശുവണ്ടി, ഈന്തപ്പഴം, പനംചക്കര), ഉണക്കനെല്ലിക്ക ഉപ്പിട്ട വെള്ളം എന്നിവയാണ് ഉച്ചഭക്ഷണം. വിവിധ ദിവസങ്ങളിൽ മെനുവിൽ ചെറിയ മാറ്റങ്ങളുണ്ടാകും. വൈകിട്ട് പഴങ്ങളും പഴച്ചാറും കരിക്കുമാണ് വിളമ്പുന്നത്. 

ആരോഗ്യവാനായ ഒരാൾ 2 നേരം ഭക്ഷണം കഴിച്ചാൽ മതിയെന്നോരു സന്ദേശം നൽകാൻ കൂടിയാണ് അടുക്കള ഉച്ചയ്ക്കും വൈകിട്ടും മാത്രം പ്രവർത്തിക്കുന്നതെന്ന്  മൂഴിക്കുളം ശാല ഡയറക്ടർ ടി.ആർ.പ്രേംകുമാർ പറഞ്ഞു. 9447021246.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA