ADVERTISEMENT

ചായ കുടിക്കുമ്പോൾ 2 ബിസ്കറ്റ് കഴിക്കുന്ന ശീലമുണ്ടോ, ഇനി ചായ കുടിക്കുന്നതിനൊപ്പം ഗ്ലാസും അകത്താക്കിയാലോ? ചായ കുടിക്കുമ്പോൾ ബിസ്കറ്റ് ചായയിൽ മുക്കി കഴിക്കുന്ന അനുഭൂതിയും ലഭിക്കും. അതിശയിക്കേണ്ട ബിസ്കറ്റ് ഗ്ലാസിൽ ചായ ലഭ്യമായിക്കഴിഞ്ഞു.

തമിഴ്നാട്ടിലെ മധുരയിലാണു സംഭവം. മധുര മേലവാസി തെരുവിൽ വിവേക് സഭാപതിയാണു ബിസ്കറ്റ് ചായയ്ക്കു പിന്നിൽ. പ്ലാസ്റ്റിക് നിരോധനം വന്നതോടെ എന്താണു മറ്റൊരു വഴി എന്ന ആലോചനയാണു കോൺ ഐസ്ക്രീം കപ്പുകൾ പോലെ ഗ്ലാസ് നിർമിക്കാൻ തീരുമാനിച്ചത്. ഹൈദരാബാദിലെ ഒരു സുഹൃത്തുമായി ആലോചിച്ചാണു ബിസ്കറ്റ് കപ്പിനു രൂപം നൽകിയത്. 60 മില്ലിലീറ്റർ ചൂടുചായ 10 മിനിറ്റ് വരെ ഈ ഗ്ലാസിൽ സൂക്ഷിക്കാം. 20 രൂപയാണ് ഒരു ചായയുടെ വില. ബിസ്കറ്റ് ഗ്ലാസ് മാത്രമായും ലഭ്യമാണ്. 15 രൂപയാണു വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com