പൂച്ചട്ടിയിൽ കറിവേപ്പില തഴച്ചു വളരാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

curry-leaves
Image : Kavitha
SHARE

നമ്മുടെ ഒട്ടു മക്ക വിഭവങ്ങളിലും കറിവേപ്പില ആവശ്യമാണ് എന്നാൽ വിഷാംശമില്ലാത്ത കറിവേപ്പില സ്ഥല പരിമിതികൾ കാരണം പലർക്കും നട്ടുവളർത്താൻ സാധിക്കില്ല. അങ്ങനെയുള്ളവർക്ക് ചില പൊടിക്കൈകളും പരിഹാരവും. 

ഒരു പൂച്ചട്ടി ഉണ്ടെങ്കിൽ നിങ്ങൾക്ക് വീട്ടിലേക്ക് ആവശ്യമുള്ള കറിവേപ്പില പൂച്ചട്ടിയിൽ തന്നെ വളർത്തിയെടുക്കാം. അതിനായി മണ്ണ് മണൽ ചാണകം എന്നിവയുടെ മിശ്രിതം, അല്ലെങ്കിൽ ഓർഗാനിക് ആയി കടയിൽനിന്നു വാങ്ങുന്ന മണ്ണ് ചട്ടിയിൽ നിറയ്ക്കുക. ഇതിൽ കറിവേപ്പില തൈ നട്ടതിനുശേഷം എല്ലാദിവസവും കുറച്ച് വെള്ളം ഒഴിച്ച് ആവശ്യത്തിന് വെയിൽ കിട്ടുന്ന ഒരു സ്ഥാനത്ത് വയ്ക്കുക. ഒരു പത്തു മാസമെങ്കിലും ഇലകൾ നുള്ളാതിരിക്കാൻ  ശ്രദ്ധിക്കുക. 

കറിവേപ്പില തൈകൾ രണ്ടുതരമുണ്ട് ഒന്ന് അതിന്റെ കായിൽ നിന്നും മുളയ്ക്കുന്ന തൈകളും മറ്റൊന്ന് വേരിൽ നിന്ന് മുളയ്ക്കുന്ന തൈകളും. കായയിൽ നിന്നും ഉണ്ടാക്കുന്നവയാണ് ഏറ്റവും ഉത്തമം. എന്നാൽ വേരിൽ നിന്ന് മുളച്ച് നല്ല ആരോഗ്യമുള്ള തൈകൾ കിട്ടുകയാണെങ്കിൽ അവയും നല്ല ചെടികൾ ആയി വളർന്നുവരും.

വളമായി ചായപ്പൊടിയുടെ ചണ്ടി, മുട്ടത്തോട് എന്നിവ ഇട്ടുകൊടുക്കാം. വല്ലപ്പോഴും മോരും വെള്ളം ഒഴിക്കുന്നതും നല്ലതാണ്.

കീടനാശിനിക്ക് പകരം കഞ്ഞിവെള്ളം അതിൽ കുറച്ചുകൂടി വെള്ളം ഒഴിച്ച് തളിച്ചു കൊടുക്കാം. വെള്ളം നനയ്ക്കുമ്പോൾ കറിവേപ്പിലയുടെ ഇലകളിൽ വെള്ളം ആകുന്ന വിധം കൈകൊണ്ട് തളിച്ച് നനയ്ക്കുക. ചെടി ആവശ്യത്തിന് വളർന്നു കഴിഞ്ഞാൽ,  ആരോഗ്യമുള്ള കറിവേപ്പില ചെടി വളർത്താൻ ചെയ്യേണ്ട കാര്യം  നിങ്ങൾ ഏതു സ്ഥലത്ത് ജീവിക്കുന്നുവോ, അവിടെ വസന്തം തുടങ്ങുന്ന സമയത്ത്, അതിന്റെ കമ്പുകളും ശാഖകളും വെട്ടി കൊടുക്കുക എന്നുള്ളതാണ്.

കറിവേപ്പില മുറിച്ചെടുക്കുമ്പോൾ ഇലകളായി നുള്ളി എടുക്കാതെ മുകൾ ഭാഗത്തു നിന്നുള്ള കമ്പ് ഒരു കത്രിക കൊണ്ട് മുറിച്ച് എടുക്കുക.

ഇനി നിങ്ങൾ ജീവിക്കുന്നത് തണുത്ത കാലാവസ്ഥയുള്ള സ്ഥലത്താണെങ്കിൽ  ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക.  തണുപ്പ് കരിവേപ്പിലയുടെ ശത്രുവാണ്. അതുകൊണ്ടുതന്നെ തണുപ്പ് അതിന് ഒട്ടും സഹിക്കാൻ സാധിക്കുകയില്ല. പുറത്ത് തണുപ്പുള്ള കാലാവസ്ഥയിൽ ചെടിയെ പുറത്തുനിന്ന് വീട്ടിനകത്തേക്ക് കൊണ്ടുവന്ന് വയ്ക്കേണ്ടതാണ്.

ഇനി രാത്രികാലങ്ങളിൽ മാത്രമാണ് തണുപ്പ് എങ്കിൽ ഒരു പ്ലാസ്റ്റിക് കവറും ബ്ലാങ്കറ്റും ഉപയോഗിച്ച് കറിവേപ്പിലയെ മൂടിവയ്ക്കുക. പകൽസമയത്ത് എടുത്തുമാറ്റി സൂര്യപ്രകാശം കൊള്ളാൻ അനുവദിക്കുക.

ഒന്ന് മനസ്സ് വച്ചാൽ നമ്മുടെ വീട്ടിലേക്ക് ആവശ്യമുള്ള കറിവേപ്പില ചട്ടിയിൽ തന്നെ നമുക്ക് വളർത്തിയെടുക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA