ADVERTISEMENT

കൊഴുപ്പു കുറവ്, ശരീരഭാരം കുറയാൻ ഉത്തമം, രോഗപ്രതിരോധശേഷി നൽകുന്ന ചേരുവകൾ എന്നീ പ്രത്യേകതയുള്ള ഉച്ചഭക്ഷണം തയാറാക്കിയാലോ?

വിഭവങ്ങൾ: നാടൻ സ്റ്റൈലിൽ ചുട്ട ചിക്കൻ + വെള്ളക്കടല മുരിങ്ങയില പുഴുക്ക് + പുതിന തൈര് (4 പേർക്കുള്ളത്)

ചേരുവകൾ

  • ചിക്കൻ ബ്രസ്റ്റ്– 350 ഗ്രാം
  • ഉപ്പ്–10 ഗ്രാം
  • പച്ചക്കുരുമുളക്– 10 ഗ്രാം
  • ഒലീവ് എണ്ണ–10 എംഎൽ
  • കറിവേപ്പില– 5 ഗ്രാം
  • വെളുത്തുള്ളി– 5 ഗ്രാം
  • ഇഞ്ചി– 5 ഗ്രാം
  • കട്ടത്തൈര്– 40 ഗ്രാം
  • പുതിനയില– 5 ഗ്രാം
  • മുരിങ്ങയില– 100 ഗ്രാം
  • വെള്ള കടല– 100 ഗ്രാം
  • പച്ചമുളക്– 5 ഗ്രാം
  • ഉള്ളി– 20 ഗ്രാം
  • മഞ്ഞൾപ്പൊടി– 2 ഗ്രാം

തയാറാക്കുന്ന വിധം:

വെള്ളക്കടല മുരിങ്ങയില പുഴുക്ക്

വെള്ളത്തിൽ കുതിർത്തു വച്ചിരുന്ന വെള്ളക്കടല കുക്കറിൽ വെള്ളവും ഉപ്പും കുറച്ചു മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി വേവിച്ച് മാറ്റുക. പാൻ ചൂടാക്കി ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉള്ളി, വെളുത്തുള്ളി എന്നിവ എണ്ണയിൽ ചെറുതായി വഴറ്റിയതിലേക്ക് മുരിങ്ങയിലയും നല്ല പോലെ വെന്ത വെള്ളകടലയും ഇട്ട് പുഴുക്ക് പരുവത്തിൽ വാങ്ങുക.

ചുട്ട ചിക്കൻ

ചിക്കൻ ബ്രസ്റ്റ് കത്തി കൊണ്ടു വരഞ്ഞ് അതിൽ ഉപ്പ്, പച്ചക്കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, തൈര് എന്നിവ ഒന്നിച്ച് അരച്ചെടുത്തതു പുരട്ടി 30 മിനിറ്റ് വച്ചതിനു ശേഷം ചെറിയ രീതിയിൽ തവ ചൂടാക്കി അതു വേവുന്നതു വരെ ചുട്ടെടുക്കുക.

പുതിന തൈര്

ചെറുതായി അരിഞ്ഞ പുതിനയില കട്ടത്തൈരും ഉപ്പും ചേർത്ത് നന്നായി ഇളക്കി ചുട്ട കോഴിയുടെ കൂടെ കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com