ഒരു ചായയ്ക്ക് ആയിരം രൂപ; ജോലി കളഞ്ഞ് ചായക്കട തുടങ്ങിയ യുവാവ്

tea-special
SHARE

ചായ പ്രേമികൾക്ക് രുചിയുടെ വേറിട്ട തലം സമ്മാനിക്കുന്ന ഒരു ചായക്കടയുണ്ട് പശ്ചിമ ബംഗാളിൽ. ഒരു ചായയ്ക്ക് ആയിരം രൂപവരെ വില വരുന്ന വ്യത്യസ്ത ചായകളാണ് ഇവിടെ വിൽപ്പനയ്ക്കുള്ളത്. ചായ ഇടാൻ ഉപയോഗിക്കുന്ന തേയില തന്നെയാണ് വില തീരുമാനിക്കുന്നതും. പാർത്ഥപ്രതീം ഗാംഗുലി എന്ന ചായക്കച്ചവടക്കാരൻ വ്യത്യസ്ത കൊണ്ട് രുചി കൂട്ടുകയാണ്.

ലോകത്തിലെ തന്നെ 115 വ്യത്യസ്ത ചായകളാണ് ഈ കടയിൽ ഉള്ളത്. ചായകളോടുള്ള പ്രണയം കൊണ്ട് മികച്ച ശമ്പളമുള്ള ജോലി രാജിവെച്ചാണ് ഇദ്ദേഹം ചായക്കച്ചവടത്തിന് ഇറങ്ങിയത്. ജപ്പാനിൽ നിന്നുള്ള സ്പെഷ്യൽ 'സിൽവർ നീഡിൽ വൈറ്റ് ടീ' ആണ് ഈ കൂട്ടത്തിൽ ഏറ്റവും വിലകൂടിയത്. ഈ തേയില ഒരു കിലോയ്ക്ക് 2.8 ലക്ഷം രൂപയാണ്.

ഇതിനൊപ്പം കിലോയ്ക്ക് 50,000 വരെ വില തുടങ്ങുന്ന ബോ-ലെയ് ടീ, കിലോ 14,000 രൂപ വിലയുള്ള ഷമോമിലേ ടീ എന്നിങ്ങനെ പൊന്നുവിലയുള്ള ചായപ്പൊടികൾ നിറയുന്നതാണ് ഈ ചായക്കട. ആയിരം പേർ കടന്നുപോകുമ്പോൾ അതിൽ 100 പേർ ഒരു ചായകുടിക്കാൻ വരുമെന്ന് ഗാംഗുലി പറയുന്നു. ചായയ്ക്കൊപ്പം തേയിലയും ഇവിടെ നിന്നും വാങ്ങാൻ കിട്ടും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA