ADVERTISEMENT

മൺചട്ടിയിൽ വയ്ക്കുന്ന കറികൾക്ക് രുചി കൂടുതലാണെന്ന് പറയേണ്ടതില്ലല്ലോ? പുതിയ ചട്ടി നേരേ കറിവയ്ക്കാൻ ഉപയോഗിച്ചാൽ ചിലപ്പോൾ മണ്ണിന്റെ രുചിവരും, അത് കറിവയ്ക്കാൻ പാകത്തിനാക്കുന്നതിനാണ് മയക്കി എടുക്കുക എന്നു പറയുന്നത്.

കൂടുതൽ കാലം ഈടു നിൽക്കുന്നതിനായി മൺചട്ടി എപ്പോഴും മയയ്ക്കി ഉപയോഗിക്കുന്നതാണ് നല്ലത്. എളുപ്പത്തിൽ എങ്ങനെ അതു ചെയ്യാം എന്ന് നോക്കാം. 

മൺചട്ടി വാങ്ങിക്കഴിഞ്ഞാൽ വെള്ളത്തിൽ കഴുകിയതിനുശേഷം 8 മണിക്കൂർ അല്ലെങ്കിൽ ഒരു രാത്രി മുഴുവൻ വലിയ ഒരു ചെമ്പിൽ വെള്ളം നിറച്ച്  അതിൽ മുക്കി വയ്ക്കുക. അതിനുശേഷം അടുത്ത ദിവസം രാവിലെ ചട്ടി പുറത്തെടുത്ത് വെയിലത്ത് വച്ച് ഉണക്കുക. നന്നായി ഉണങ്ങിയ ചട്ടിയിൽ എണ്ണ സുലഭമായി എല്ലാ വശങ്ങളിലും പുരട്ടി വീണ്ടും വെയിലത്തു വച്ച് ഉണക്കുക. മുഴുവൻ എണ്ണയും ചട്ടിയിലേക്ക് വലിച്ചെടുക്കും. അതിനുശേഷം ചട്ടി നിറയെ കഞ്ഞിവെള്ളം ഒഴിച്ച് അടുത്ത രാത്രി മുഴുവൻ വയ്ക്കുക. 

പിറ്റേന്ന് രാവിലെ ആ കഞ്ഞി വെള്ളത്തോടു കൂടി ചട്ടി ചെറിയ തീയിൽ അടുപ്പത്തു വയ്ക്കുക. കഞ്ഞി വെള്ളം നന്നായി തിളപ്പിക്കണം. അതിനു ശേഷം അടുപ്പിൽ നിന്നും മാറ്റി വയ്ക്കുക കഞ്ഞിവെള്ളം നന്നായി തണുത്ത ശേഷം അത് കളഞ്ഞ് ഒരു സ്ക്രബർ വച്ച് ഉരച്ച് കഴുകണം. യാതൊരു കാരണവശാലും സോപ്പ് ഉപയോഗിക്കരുത്. ആവശ്യമെങ്കിൽ കടലപ്പൊടി ഉപയോഗിക്കാം. അതിനുശേഷം വീണ്ടും ചട്ടി  ചെറിയ തീയിൽ അടുപ്പത്ത് വയ്ക്കുക. അൽപ്പം എണ്ണയൊഴിച്ച് നീളത്തിൽ അരിഞ്ഞ് കുറച്ച് സവാള അതിൽ വഴറ്റിയെടുക്കുക. ശേഷം കറികൾ വയ്ക്കാൻ ഉപയോഗിക്കാം.

ഇത് പുതിയ ചട്ടികൾക്ക് മാത്രമല്ല ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ചട്ടികളെയും ഇടയ്ക്ക് മയപ്പെടുത്താൻ ഈ ഒരു മാർഗം പ്രയോഗിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com