ADVERTISEMENT

ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ കോവിഡ് 19 വരുത്തിയ പ്രതിസന്ധി ചെറുതല്ല. ലോകമെമ്പാടും ലക്ഷക്കണക്കിന് ജീവനക്കാർക്കാണ് ഈ മേഖലയിൽ  തൊഴിൽ നഷ്ടമുണ്ടായത്. ഈ അനിശ്ചിതത്വങ്ങളെ നിതാന്ത ജാഗ്രതകൊണ്ട് നേരിടുന്ന വ്യവസായതിന്റെ നെടുംതൂണുകളാണ് ഷെഫുമാർ. ഈ ദിവസം അവർക്കുവേണ്ടി ഉള്ളതാണ്. രാജ്യാന്തര ഷെഫ് ദിനത്തിൽ കൊച്ചി മാരിയറ്റ് ഹോട്ടലിൽ പുതിയതായി എത്തിയ എക്സിക്യൂട്ടീവ് ഷെഫ് റോണക് കിങ് കർ മനോരമ ഓൺലൈനോട് സംസാരിക്കുന്നു:

 

സുരക്ഷ തന്നെയാണ് പ്രധാനം

സമൂഹം ഒറ്റക്കെട്ടായി മഹാമാരിയോട് പോരാടുമ്പോൾ ഹോട്ടലിൽ എത്തുന്ന ഗസ്റ്റുകളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം എന്ന്  മാരിയറ്റ് എക്സിക്യൂട്ടീവ് ഷെഫ്  റോണക് കിങ് കർ. ഒരു അതിഥി ഹോട്ടലിലേക്ക് പ്രവേശിക്കുമ്പോൾ ആരംഭിക്കുന്ന ജാഗ്രത, എല്ലാ മേഖലകളിലും കൃത്യമായി പാലിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് ഹോട്ടലിലെ അടുക്കളകൾ. അടുക്കളകളിൽ പോലും സാമൂഹിക അകലം കൃത്യമായി പാലിക്കുന്നു. മാസ്കും, ഗ്ലൗസുകളും ധരിച്ചാണ് ഷെഫുമാർ പാചകം ചെയ്യുന്നത്. കൂടാതെ ഓരോ 20മിനിറ്റിലും ടേബിളുകൾ, പാത്രങ്ങൾ, മറ്റ് ഉപകരണങ്ങൾ എന്നിവ കൃത്യമായി സാനിറ്റൈസ് ചെയ്യുന്നു. ഈ അണുനശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഹോട്ടലിൽ പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ട്. 

 

rounak-kinger

അണമുറിയാത്ത ജാഗ്രത

പാചകത്തിനായി അടുക്കളയിലേക്ക് എത്തുന്ന ഉൽപങ്ങൾ സ്വീകരിക്കുന്നതിലുമുണ്ട് കൃത്യമായ പ്രോട്ടോകോൾ. പച്ചക്കറികൾ പഴവർഗങ്ങൾ തുടങ്ങിയവ പ്രത്യേകമായി കഴുകിയാണ് അടുക്കളയിലേക്ക് എടുക്കുന്നത്. കഴുകാൻ സാധിക്കാത്ത പലചരക്കുകൾ, മറ്റ് ഉൽപ്പനങ്ങൾ എന്നിവ അണുനശീകരണത്തിന് ശേഷം 48മണിക്കൂർ വരെ പ്രത്യേക മുറിയിൽ ‘ക്വാറന്റീൻ’ ചെയ്യുന്നു. പാചകം മുതൽ ഭക്ഷണം അതിഥികളുടെ തീൻ മേശയിൽ എത്തും വരെ 'നോ ടച്ച്‌' പ്രോട്ടോകോളാണ് മഹാമാരിക്ക് മുൻപും മാരിയറ്റ് പിന്തുടരുന്നത്. റെസ്റ്റോറന്റിൽ ടേബിളുകൾ ക്രമീകരിച്ചിരിക്കുന്നതിലും, ഒരേ സമയം ആഹാരം കഴിക്കുന്നവരുടെ എണ്ണത്തിലുമൊക്കെയുള്ള കൃത്യമായ മാർഗ നിർദ്ദേശങ്ങൾ കൊച്ചി മാരിയറ്റിനെ സുരക്ഷിതമാക്കുന്നുണ്ട്. 

 

ഷെഫുമാരുടെ അധ്വാനം ചില്ലറയല്ല 

ഈ വലിയ പ്രതിസന്ധിക്കിടയിലും അതിഥികളുടെ വയറും മനസും നിറക്കാൻ അതീവ ജാഗ്രതയോടെ പ്രയത്നിക്കുകയാണ് ലോകമെങ്ങുമുള്ള ഷെഫുമാർ. . കോവിഡ് പ്രതിസന്ധിക്ക് മുൻപ് വളരെ ലൈവായിരുന്ന കിച്ചനുകളിൽ ഇപ്പോൾ തിരക്ക് കുറഞ്ഞിട്ടുണ്ട് എങ്കിലും ഷെഫുമാരുടെ പ്രയത്നം കൂടിയതല്ലാതെ അൽപവും കുറഞ്ഞിട്ടില്ല. കിച്ചനിലെ സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, ഗ്ലൗസുകളുടെ ഉപയോഗം, സാനിറ്റൈസേഷൻ പ്രോട്ടോകോൾ എന്നിവ പാചകത്തിന്റെ വേഗത കുറച്ചിട്ടുണ്ട്. ഹോട്ട് കിച്ചണുകളിൽ ഗ്ലൗസുകളുടെ ഉപയോഗം ഉയർത്തുന്ന വെല്ലുവിളികളും ചില്ലറയല്ല. കൂടാതെ പുറത്തുള്ളവരുമായി സമ്പർക്കം ഒഴിവാക്കാൻ ഈ സാഹചര്യത്തിൽ സ്വന്തം വീടുകളിൽ പോകുന്നതുപോലും ഒഴിവാക്കി ഹോട്ടലിൽ തുടരുകയാണ് ഷെഫുമാർ. അവധി എടുക്കുന്നതിലും, യാത്ര ചെയ്യുന്നതിൽ പോലും കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ട്. അടുക്കളയിൽ ഓരോ ഷെഫുമാരും കോവിഡിനെതിരായ ഈ യുദ്ധത്തിൽ ഓരോ മുൻനിര പോരാളികൾ തന്നെയാണ്. വരാനിരിക്കുന്ന ദീപാവലി ഉത്സവ സീസണിലൾപ്പെടെ സുരക്ഷയുടെ കരുതലുമായി അതിഥികളെ സ്വീകരിക്കാൻ സജ്ജമാണ് ഞങ്ങളെന്നും അദ്ദേഹം പറയുന്നു. 

 

രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി മുൻനിര ഹോട്ടലുകളിൽ പ്രവർത്തിച്ചു പരിചയമുള്ള റോണക്ക് കിങ് കർ മുംബൈ സ്വദേശിയാണ്. ആദ്യമായി കൊച്ചിയിൽ എത്തിയ ഷെഫിന് സഹ ഷെഫുമാർക്ക് നൽകാനുള്ള ഉപദേശം ഉസ്താദ് ഹോട്ടലിലെ ഉസ്താദിന്റേത് തന്നെ. "കഴിക്കുന്നവരുടെ വയറു നിറക്കാൻ ആരെകൊണ്ടും പറ്റും എന്നാൽ മനസ് നിറയണം അതാണ് കൈപ്പുണ്യം." എന്ന തിലകന്റ വാക്കുകൾ. "ഓരോ സുലൈമാനിയിലും ഒരൽപ്പം മുഹബത് ചേർക്കണം’ എന്ന വാക്കുകൾക്ക് ചെറിയൊരു തിരുത്തുകൂടിയുണ്ട്. ‘കൂടുതൽ സുരക്ഷയും’ എന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com