പാചകത്തിൽ ഉപ്പ് കുറയ്ക്കുന്നതിനു നാല് വഴികൾ

HIGHLIGHTS
  • ഉപ്പിന്റെ ഉപയോഗം നിയന്ത്രണത്തിലാക്കാന്‍ നാല് ലളിതമായ വിദ്യകള്‍
  • ഉപ്പിന്റെ അമിതമായ ഉപയോഗം രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന് കാരണമാകും
salt-use
Photo Credit : VasiliyBudarin / Shutterstock.com
SHARE

നിത്യജീവിതത്തിൽ ഉപ്പ് ഉപയോഗം കുറയ്ക്കുന്നതിനുള്ള നാല് ലളിതമായ വഴികളുമായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. അധിക ഉപ്പ് ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. ഉപ്പിന്റെ അമിതമായ ഉപയോഗം രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന് കാരണമാകും. അതിനാല്‍ രക്താതിസമ്മര്‍ദം ഉള്ളവര്‍ ഉപ്പുപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. കൂടാതെ വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകും.  മാത്രമല്ല രോഗപ്രതിരോധശേഷിയെ ഇത് ദുര്‍ബലപ്പെടുത്തുമെന്നതിനാല്‍ ബാക്ടീരിയ അണുബാധ ചെറുക്കാനുള്ള ശരീരത്തിന്റെ ശേഷി ദുര്‍ബലമാക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. 

നിങ്ങള്‍ ഉപ്പിട്ട ഭക്ഷണങ്ങള്‍ കഴിക്കുന്നവരാണോ?  നിങ്ങള്‍ക്ക് ഭക്ഷണത്തില്‍ അധികം ഉപ്പ് ചേര്‍ക്കുന്ന ശീലമുണ്ടോ?  എങ്കില്‍ അത് ഒഴിവാക്കാന്‍, നിങ്ങളുടെ ഉപ്പിന്റെ ഉപയോഗം നിയന്ത്രണത്തിലാക്കാന്‍ നാല് ലളിതമായ വിദ്യകള്‍ ട്വിറ്ററിലൂടെ നിര്‍ദേശിച്ചിരിക്കുകയാണ് എഫ്എസ്എസ്എഐ.

1.  ഉപ്പിനു പകരം ലെമണ്‍ പൗഡര്‍, ഉണങ്ങിയ മാങ്ങാപ്പൊടി, അയമോദകം, കുരുമുളക് പൊടി, പനികൂര്‍ക്ക തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്.  

2.  പാചകം ചെയ്യുന്ന സമയത്തു ചേര്‍ക്കാതെ ഉപ്പ് അവസാനം ചേര്‍ക്കുക.  അങ്ങനെ ചെയ്താല്‍ വളരെ കുറച്ച് ഉപ്പ് ഉപയോഗിച്ചാല്‍ മതിയാകും

3.  അച്ചാറുകള്‍, പപ്പടം, സോസുകള്‍, ചട്ണികള്‍, നംകീന്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ ഉപ്പ് ഒളിഞ്ഞിരിക്കുന്നു. അതിനാല്‍, അവയുടെ അളവ് കുറയ്ക്കാന്‍ ശ്രമിക്കുക.

4.  ചോറ്, ദോശ, റൊട്ടി, പൂരി എന്നിവയില്‍ ഉപ്പ് ചേര്‍ക്കുന്നത് ധാന്യങ്ങളുടെ സ്വാഭാവിക മാധുരത്തെ മറയ്ക്കുമെന്നതിനാല്‍ ഇവ പാചകം ചെയ്യുമ്പോള്‍ ഉപ്പ് ചേര്‍ക്കരുത് എന്നും എഫ്എസ്എസ്എഐ പരാമര്‍ശിച്ചു.

English Summary : Four simple ways to reduce salt intake, suggested by FSSAI

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA