ADVERTISEMENT

നല്ല ഭക്ഷണത്തിനു മുന്നിൽ ഹോട്ടലിന്റെ വലുപ്പച്ചെറുപ്പം നോക്കാത്തയാളാണോ നിങ്ങൾ? ഹോട്ടലിന്റെ വലുപ്പത്തിലല്ല, രുചിയിലും വൃത്തിയിലുമാണ് കാര്യമെന്നു കരുതുന്നെങ്കിൽ, തിരുവനന്തപുരത്തു പോകുമ്പോൾ തീർച്ചയായും കയറേണ്ട ഹോലാണ് ആര്യനാട്ടെ ശംഭുശങ്കരൻ ഹോട്ടൽ. കാഴ്ചയ്ക്ക് വലുതല്ലെങ്കിൽ കൂടി വൃത്തിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല ശംഭുശങ്കരൻ.

 കേരളത്തിലെതന്നെ ഏറ്റവും മികച്ച ചിക്കൻ തോരൻ കിട്ടുന്ന ഇടങ്ങളിൽ ഒന്നാണ് ഈ കൊച്ചു ഹോട്ടൽ എന്ന് നിസ്സംശയം പറയാം! ഒരിക്കലെങ്കിലും അവിടുന്നു ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളിൽ കൂടുതൽ പേരും അത് ശരി വയ്ക്കുകയും ചെയ്യും!

 ശുദ്ധമായ വെളിച്ചെണ്ണയിൽ തയാറാക്കിയ നല്ല നാടൻ കോഴിത്തോരനും കപ്പയും ഇവിടുത്തെ ഒരു അടിപൊളി കോമ്പിനേഷൻ ആണ്. നല്ല പാകത്തിന് വെന്ത കപ്പയിലേക്ക് ഒരുപിടി നാടൻ കോഴിത്തോരൻ എടുത്തു നന്നായി കുഴയ്ക്കണം. എന്നിട്ട് അതിലേക്കു ഇച്ചിരി കോഴിക്കറിയുടെ ചാറ് ചേർത്ത്, ഒന്നൂടൊന്നു കുഴച്ചുരുട്ടി ഒരു പിടിയങ്ങ് പിടിക്കണം.. ആഹാ..രുചിയുടെ അനർഗ്ഗള, നിർഗ്ഗള മുകുളങ്ങൾ നാവിൻ തുമ്പിലൂടെ മാറി മറയുന്നത് കൃത്യമായി അനുഭവിച്ചറിയാൻ കഴിയും!!!

chiken-thoran

കാട്ടാക്കട കഴിഞ്ഞ് ആര്യനാട് ജംക്‌ഷനിൽ എത്തി ആരോടു ചോദിച്ചാലും ശംഭു ശങ്കരൻ ഹോട്ടലിലേക്കുള്ള വഴി കൃത്യമായി പറഞ്ഞു തരും! കാരണം, അവിടുത്തെ കാറ്റിനു പോലും ശംഭു ശങ്കരനിലെ കോഴിത്തോരന്റെ മണം ആണെന്നാണ് നാട്ടുകാർ പറയുന്നത്!

വില വിവരം :

  • നാടൻ കോഴി തോരൻ (ഒരു പ്ലേറ്റ് ) : 90 രൂപ
  • മരച്ചീനി വേവിച്ചത് (ഒരു പ്ലേറ്റ് ) : 30 രൂപ
  • പ്രവർത്തന സമയം : ഉച്ചയ്ക്കു 12.00 മുതൽ 3.00 വരെ!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com