മൺചട്ടി, തൂശനില, ചിരട്ടത്തവി; മലയാളി ഹോട്ടലുകൾ തനി നാടൻ

foodnews-chatti
നഗരപ്രാന്തത്തിലെ മലയാളി ഹോട്ടലിൽ നിന്നുള്ള കാഴ്ച
SHARE

ലോക്ഡൗൺ പ്രതിസന്ധിയിൽ നിന്നു കരകയറാൻ പുതുവഴികൾ തേടി മുംബൈയിലെ മലയാളി ഹോട്ടലുകൾ.  കേരളത്തിലെ മൺപാത്രങ്ങളിൽ ഒരുക്കുന്ന ഭക്ഷണം ചിരട്ടത്തവികൾ ഉപയോഗിച്ച് തൂശനിലകളിൽ വിളമ്പുന്ന രീതിയാണ് ഇപ്പോൾ കൗതുകം പരത്തുന്നത്. 

വസായ്, കലീന, സാക്കിനാക്ക, ഡോംബിവ്ലി, കല്യാൺ തുടങ്ങിയ മേഖലകളിലെ ഹോട്ടലുകളിൽ ഈ രീതി കാണാം. ചെറുപ്പക്കാർ ധാരാളം എത്തുന്ന മലയാളി മെസ്സുകളിലും മൺപാത്രങ്ങളും ചിരട്ട തവിയും ഇടംപിടിച്ചു.

വസായ് ഈസ്റ്റിലെ 'ജോസഫിന്റെ ചായക്കട' വെസ്റ്റിലെ 'കലവറ' എന്നീ ഹോട്ടലുകളിൽ ഊണിന് മൺകുടത്തിൽ മോര്, മൺചട്ടികളിൽ മട്ടയരി ചോറ്, അവിയൽ, എരിശ്ശേരി, കാളൻ, പുളിയിഞ്ചി തുടങ്ങിയവ മേശമേൽ നിരത്തും. വിളമ്പാൻ ചിരട്ടത്തവികളും. മൺചട്ടിയിൽ ആണ് കുടംപുളി ചേർത്ത മീൻകറി തയാറാക്കുന്നതെന്നു 'ജോസഫിന്റെ ചായക്കട' ഉടമയായ തൃശൂർ സ്വദേശി ബിജു പറഞ്ഞു.

മൺപാത്രങ്ങളിലെ വിഭവങ്ങൾക്ക് പ്രത്യേക രുചിയാണെന്ന് കേരള ഭക്ഷണം ഇഷ്ടപ്പെടുന്ന മഹാരാഷ്ട്ര സ്വദേശിയായ അംഗിത മിസൽ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA