ഐഎച്ച്സിഎലിന്‍റെ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ ക്യൂമിന്‍ കൊച്ചിയിലും

Truffle-Edamame-Dumpling
SHARE

കൊച്ചി: ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന്‍റെ (ഐഎച്ച്സിഎല്‍) ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ ക്യൂമിന്‍ ഇനി മുതല്‍ കൊച്ചിയിലും. 

കൊച്ചിയിലെ താജ് മലബാര്‍ റിസോര്‍ട്ട് ആന്‍ഡ് സ്പായുടെ ജനപ്രീതിയാര്‍ജ്ജിച്ച ആധികാരിക വിഭവങ്ങള്‍ ഇനി വീട്ടിലും ആസ്വദിക്കാന്‍ ക്യൂമിന്‍ അവസരമൊരുക്കും. റൈസ്ബോട്ട്, ദ പവലിയന്‍,  പെപ്പര്‍ തുടങ്ങിയ താജ് മലബാറിലെ പ്രസിദ്ധമായ റസ്റ്ററന്‍റുകളിലെ വിഭവങ്ങള്‍ ഒരു വിരല്‍ഞൊടിയില്‍ വീട്ടിലെത്താനുള്ള അവസരമാണ് ക്യൂമിന്‍ ഒരുക്കുന്നത്.

തലമുറകളായുള്ള അതിഥികളുടെ പരിലാളന ഏറ്റുവാങ്ങി നഗരത്തിനൊപ്പം വളര്‍ന്നുവരികയായിരുന്നു താജ് മലബാര്‍ എന്ന് താജ് മലബാര്‍ റിസോര്‍ട്ട് ആന്‍ഡ് സ്പാ ജനറല്‍ മാനേജര്‍ സിബി മാത്യു പറഞ്ഞു. താജ് മലബാറിലെ വിഭവങ്ങള്‍ക്ക് അധികമായ ആവശ്യകതയുണ്ടായതിനാല്‍ കൊച്ചിയിലും ക്യൂമിന്‍ ആരംഭിക്കുകയാണ്. താജ് മലബാറിലെ പാചകവിദഗ്ധര്‍ തയാറാക്കിയ വിഭവങ്ങള്‍ വീട്ടകങ്ങളിലേയ്ക്ക് എത്തിക്കാന്‍ ഇതുവഴി സാധിക്കും. പ്രത്യേകമായ താജ് അറ്റ് ഹോം അനുഭവം സ്വന്തമാക്കാന്‍ ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

Capricciosa

ആതിഥേയമര്യാദയും വിഭവങ്ങളുടെ ഗുണമേډയും നൊസ്റ്റാള്‍ജിയയും ആഘോഷമാക്കുകയാണ് ക്യൂമിന്‍. റൈസ്ബോട്ടില്‍നിന്നുള്ള പ്രോണ്‍സ് ഉലര്‍ത്തിയത്, മീന്‍ പൊള്ളിച്ചത് ദ പവലിയനിലെ ഡ്രാഗണ്‍ ചിക്കന്‍, പെപ്പറിലെ എല്ലാക്കാലത്തേയും വിശിഷ്ട വിഭവമായ കാഷ്മീരി ലാംബ് റോഗന്‍ ജോഷ് തുടങ്ങിയ ആധികാരിക വിഭവങ്ങളാണ് ക്യൂമിന്‍റെ ഡിജിറ്റല്‍ മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

സുരക്ഷയും ശുചിത്വവും ഉറപ്പാക്കി വ്യത്യസ്തമായ ഡെലിവറി അനുഭവമാണ് ക്യൂമിന്‍ ഒരുക്കുന്നത്. സമ്പര്‍ക്കമില്ലാതെയുളള ഡെലിവറി, പൂര്‍ണമായും സാനിറ്റൈസ് ചെയ്ത വാഹനങ്ങളില്‍ നിര്‍ബന്ധമായും സംരക്ഷണ വസ്ത്രങ്ങള്‍ ധരിച്ച എക്സിക്യൂട്ടീവുകളാണ് ഡെലിവറി നടത്തുന്നത്. പരിസ്ഥിതിസൗഹൃദമായ പായ്ക്കേജിംഗ് വസ്തുക്കളും കസ്റ്റമൈസ് ചെയ്ത ഇന്‍സുലേഷന്‍ ബോക്സുകളും ഉപയോഗിച്ചാണ് ഭക്ഷ്യവിഭവങ്ങള്‍ ഡെലിവറി നടത്തുന്നത്. 

കൊച്ചിയില്‍ അതിഥികള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 1800 266 7646 ഉപയോഗിച്ച് ഓര്‍ഡര്‍ ചെയ്യാം. വൈവിധ്യമാര്‍ന്നതും ഉയര്‍ന്ന ഗുണമേډയുള്ളതുമായ ക്യൂറേറ്റഡ് വിഭവങ്ങളാണ് വീട്ടുപടിക്കല്‍ സൗകര്യപ്രദമായി ക്യൂമിന്‍ അവതരിപ്പിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA