ADVERTISEMENT

സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ ലോകം ചുറ്റുന്ന വമ്പൻമാർക്കിടയിലെ ഇഷ്ട പാനിയമായ ഇത് ഇനി കേരളത്തിലും ലഭിക്കും എന്നതാണ് പ്രത്യേകത. ഇന്ത്യയിലെ വൻനഗരങ്ങളിൽ കുറച്ചു നാളായി ലഭ്യമായിരുന്നെങ്കിലും കേരളത്തിലെത്തുന്നത് അൽപം വൈകിയെന്നു മാത്രം. മറ്റു സംസ്ഥാനങ്ങളിൽ യാകുള്‍ട് ഡാനോണ്‍ നേരിട്ടാണ് വിതരണം നടത്തുന്നതെങ്കില്‍ കേരളത്തിലെ വിതരണം കൊച്ചിയിലെ ഹോസ്റ്റ് ഹോസ്പിറ്റാലിറ്റി സ്റ്റോറിന്റെ മാതൃകമ്പനി ചോയ്‌സ് സ്‌പെഷ്യാലിറ്റി ഫുഡ് പ്രൊഡക്റ്റ്‌സിനാണ്. 1935-ല്‍ ജനിച്ച ലോകോത്തര പ്രോബയോടിക് മില്‍ക് ഡ്രിങ്കാണ് യാകുൾട്. ലോകത്ത് ഇതിന്റെ 65 മില്ലിയുടെ 3.9 കോടി കുപ്പികൾ പ്രതിദിനം കാലിയാകുന്നുണ്ടെന്നാണ് കണക്ക്. 

ആദ്യഘട്ടത്തില്‍ ലുലു ഉള്‍പ്പെടെയുള്ള ഹൈപ്പര്‍/സൂപ്പര്‍മാര്‍ക്കറ്റുകളിലും നക്ഷത്ര ഹോട്ടലുകളിലും വൈറ്റിലയിലെ ഹോസ്റ്റ് ഹോസ്പിറ്റാലിറ്റി സ്റ്റോറിലും ലഭ്യമാണ്. വൈകാതെ ഇത് കേരളത്തിന്റെ മറ്റു ഭാഗങ്ങളിലുമെത്തുമെന്ന് ചോയ്‌സ് സ്‌പെഷ്യാലിറ്റി ഫുഡ് പ്രൊഡക്റ്റ്‌സ് ഡയറക്ടര്‍ അരുണ്‍ ആന്റണി പറഞ്ഞു. ഹോസ്റ്റ് ഹോസ്പിറ്റാലിറ്റി സ്റ്റോറില്‍ നടന്ന ചടങ്ങില്‍ അരുണ്‍ ആന്റണിയില്‍ നിന്ന് യാകുള്‍ട് സ്വീകരിച്ച് ഡോ ജോര്‍ജ് പോള്‍, ഡോ റോഷന്‍ മേരി തോമസ് എന്നിവര്‍ കേരളത്തിലെ വിപണനോദ്ഘാടനം നിര്‍വഹിച്ചു.

1920-കളില്‍ ഗവേഷണമാരംഭിച്ച് 1935-ല്‍ ജപ്പാനിലെ ഡോ. മിനോരു ഷിരോറ്റ വികസിപ്പിച്ചെടുത്ത യാകുള്‍ട് 2005ലാണ് യൂറോപ്യന്‍ ഫുഡ് ഭീമനായ ഡാനോണുമായിച്ചേര്‍ന്ന ഹരിയാനയില്‍ സംയുക്ത സംരഭമാരംഭിച്ചത്. 2008-ല്‍ ഉല്‍പ്പാദനമാരംഭിച്ച ഈ പ്ലാന്റില്‍ നിന്നുള്ള യാകുള്‍ടാണ് ഇന്ത്യൻ നഗരങ്ങളിലേയ്ക്ക് കുടിയേറിയിരിക്കുന്നത്. എല്‍സിഎസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ലാക്‌റ്റോബാസിലസ് കസൈ സ്‌ട്രെയിന്‍ ഷിറോറ്റ എന്ന ഉപകാരികളായ ബാക്റ്റീരിയ 650 കോടി എണ്ണം ഓരോ കുപ്പിയിലുമുണ്ടെന്നാണ് കണക്ക്. ജീവനോടെ തന്നെ നമ്മുടെ ദഹനേന്ദ്രിയവ്യൂഹത്തിലെത്തുന്ന ഇവ അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നുവെന്നാണ് വിശദീകരണം. 

രോഗപ്രതിരോധശക്തിയുടെ 70%വും ദഹനേന്ദ്രിയവ്യൂഹത്തിന്റെ സംഭാവനയാണെന്നതിനാല്‍ അതിനു പിന്തുണയേകുന്നുവെന്ന് തെളിഞ്ഞതിലൂടെയാണ് യാകുള്‍ട് ലോകമെങ്ങും ജനപ്രിയമായിത്തീര്‍ന്നതും 1935-ല്‍ മുതല്‍ പ്രോബയോടിക് ഡ്രിങ്ക് വിഭാഗത്തില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതെന്നും അരുണ്‍ ആന്റണി പറഞ്ഞു. 2018 ലെ കണക്കുകള്‍ പ്രകാരം തന്നെ ലോകമെമ്പാടുമുള്ള 39 രാജ്യങ്ങളിലായി ഒരു ദിവസം യാകുള്‍ടിന്റെ പ്രസിദ്ധമായ 65 മില്ലി കൊള്ളുന്ന 3.9 കോടി എണ്ണം കുപ്പികള്‍ കാലിയാകുന്നു. ഇന്ത്യയില്‍ ബംഗളൂരൂവില്‍ മാത്രം മാസം തോറും 60 ലക്ഷത്തിലേറെ കുപ്പികള്‍ വിറ്റഴിയുന്നുണ്ട്. 

'കേരളത്തിനു പുറത്തു ജീവിക്കുന്നവരും യാത്ര ചെയ്യുന്നവരുമായ മലയാളികള്‍ക്ക് അങ്ങനെ ഏറെ പരിചിതമാണെങ്കിലും ഇപ്പോള്‍ മാത്രമാണ് കേരള വിപണിയില്‍ യാകുള്‍ട് ലഭ്യമാകുന്നത്. യഥാര്‍ത്ഥത്തില്‍ വിദേശത്തു ജീവിക്കുന്ന പല മലയാളികളും യകുള്‍ടിനെ അവരുടെ ജീവിതശൈലിയുടെ ഭാഗമാക്കിക്കഴിഞ്ഞിട്ടുണ്ട്. ഫ്രിഡ്ജില്‍ ആവശ്യത്തിന് സ്റ്റോക്ക് ചെയ്ത് രാവിലെ പ്രാതലിനു മുമ്പും വൈകീട്ടും ഓരോ കുപ്പി യാകുള്‍ട് കുടിയ്ക്കുന്നത് വിദേശങ്ങളില്‍ പലരുടേയും ശീലമാണ്,' അരുണ്‍ വിശദീകരിച്ചു. യാകുള്‍ട്, മധുരം കുറഞ്ഞതും വിറ്റമിന്‍ ഡിയും ഇയും ചേര്‍ത്ത യാകുള്‍ട് ലൈറ്റ് എന്നീ രണ്ട് വകഭേദങ്ങളിലാണ് യാകുള്‍ട് ലഭിക്കുക. 65 മില്ലിയുടെ പ്രസിദ്ധമായ കുഞ്ഞുപ്ലാസ്റ്റിക് കുപ്പികളുടെ 5 എണ്ണമുള്‍പ്പെടുന്ന പാക്കുകളായാണ് വില്‍പ്പന. യാകുള്‍ടിന്റെ 5 എണ്ണത്തിന്റെ പാക്കിന് 70 രൂപയും ലൈറ്റിന്റെ 5 എണ്ണത്തിന്റെ പാക്കിന് 85 രൂപയുമാണ് വില്‍പ്പനവില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com