ADVERTISEMENT

ലോക്ഡൗൺ കാലത്ത് നിരവധി മലയാളികളാണ് സ്വന്തമായി യൂട്യൂബ് ചാനൽ ക്രിയേറ്റ് ചെയ്തത്. ഒരു വിനോദം എന്നതിലുപരി യൂട്യൂബിനെ വരുമാനമാർഗ്ഗമാക്കിയവരും ഇക്കൂട്ടത്തിലുണ്ട്. നിരവധി വീട്ടമ്മമാരാണ് ഇത്തരം യൂട്യൂബ് വീഡിയോകളിലൂടെ 'അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്' എത്തിയത്. രുചികരമായ ആഹാരം പാചകം ചെയ്യുന്ന വീഡിയോകൾ കയ്യടക്കത്തോടെ അപ്‌ലോഡ് ചെയ്യുകയും അവ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ആളുകളിലേക്ക് എത്തിക്കുന്നതിനും ചില യൂട്യൂബ് ചാനലുകൾക്ക് സാധിച്ചിരുന്നില്ല. ഇവിടെയാണ് തിരുവനന്തപുരം സ്വദേശിനി വിദ്യാ രാജ് നാരായണൻ തന്റെ പാചക പരീക്ഷണങ്ങളെ കഥാപ്രസംഗത്തിന്റെയും  ഓട്ടൻതുള്ളലിന്റെയും രൂപത്തിൽ സ്വന്തം ചാനലിലൂടെ അവതരിപ്പിക്കുന്നത്.

പരിചിതമായ വിഭവങ്ങളെ വളരെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്ന 'വിദ് സ് വെജ് വേൾഡിനു' മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിക്കുന്നത്. ലോക്ഡൗൺ സമയത്ത് ഒരു വരുമാനം എന്നതിലുപരി സമയം ചിലവഴിക്കാനുള്ള ഒരു മാർഗ്ഗം ആയാണ് വിദ്യ തന്റെ യൂട്യൂബ് ചാനൽ തുടങ്ങിയത്. മക്കളുടെയും ഭർത്താവിന്റെയും തികഞ്ഞ പിന്തുണയോടെ,തിരക്കഥ തയ്യാറാക്കാതെ ചെയ്ത കഥാപ്രസംഗമാണ് ഇപ്പോൾ യൂട്യൂബിൽ തരംഗമാവുന്നത്.

കഴിഞ്ഞ 11 വർഷമായി തിരുവനന്തപുരത്ത് സ്ഥിര താമസക്കാരിയായ ഈ വീട്ടമ്മ താൻ ജനിച്ച് വളർന്ന പയ്യന്നൂർ ഭാഷ ശൈലിയിലാണ് വീഡിയോകൾ ചെയ്യുന്നത്. മികച്ച തയ്യൽക്കാരി കൂടിയായ വിദ്യ, ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സംസ്കൃതോത്സവത്തിൽ കലാതിലകമായിരുന്നു. പിന്നീട് യുവജനോത്സവ വേദികളിലെ സ്ഥിരം കാഴ്ചകാരിയായിരുന്ന വിദ്യ അന്ന് താൻ കണ്ടു മറന്ന യുവജനോത്സവ പരിപാടികളുടെ ഓർമ്മയിലാണ് വീഡിയോ ചെയ്യുന്നത്. തനത് പയ്യന്നൂർ ഭാഷയെ ആളുകളിലേക്ക് എത്തിക്കാൻ ഒരു ശ്രമം കൂടിയാണ് ഈ പാചക വീഡിയോയിലൂടെ വിദ്യ ഉദ്ദേശിക്കുന്നത്. 

English Summary : Viral Recipe Video of Vidya Raj Narayanan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com