ADVERTISEMENT

മുട്ട പൊട്ടിച്ചു ചട്ടിയിൽ ഇട്ട് പകുതി മൊരിഞ്ഞു വരുമ്പോൾ അൽപം കുരുമുളക് പൊടിയും ഉപ്പും തൂകി ബുൾസ്ഐ ആയി കഴിക്കുന്നതാണ് ചിലർക്ക് ഇഷ്ടം. എന്നാൽ അത് മൊരിഞ്ഞു വരുമ്പോൾ മറിച്ചിട്ടു പൊരിച്ച്, മറ്റൊന്നും ചേർക്കാതെ ഫ്രൈഡ് എഗ് കഴിക്കാനാണ് ചിലർക്ക് ഇഷ്ടം. സവാള, പച്ചമുളക്, കറിവേപ്പില, ഉപ്പ് ഒക്കെ ചേർത്ത ഓംലെറ്റാണ് പലരുടെയും പ്രിയപ്പെട്ട മുട്ടവിഭവം. മുട്ട പുഴുങ്ങിയതും ഏത്തപ്പഴം പുഴുങ്ങിയതും ഒരു ഗ്ലാസ് പാലുമാണ് ചിലരുടെ ബ്രേക്ക് ഫാസ്റ്റ്. 

വല്ലാതെ ചുമ വരുമ്പോൾ വൈകുന്നേരങ്ങളിൽ ഒരു മുട്ടച്ചായ ഉണ്ടാക്കാൻ അച്ഛൻ അമ്മയോട് ആവശ്യപ്പടുമായിരുന്നു. ചൂടു ചായയിൽ പച്ച മുട്ട പൊട്ടിച്ചൊഴിച്ച് നല്ലവണ്ണം വെട്ടിയെടുത്ത് അൽപം ജീരകം ചതച്ചതു കൂടി ചേർത്ത് അത് രണ്ടു മൂന്നു ദിവസം കുടിച്ചാൽ വിട്ടു മാറാത്ത ചുമയും മാറും. മുട്ട വാട്ടിയത് (പകുതി പുഴുങ്ങിയത്) എന്റെ മക്കൾ കഴിച്ചിട്ടില്ല. അപ്പോൾ മുട്ട ചുട്ടതിന്റെ കാര്യം പറയാനുണ്ടോ? മുട്ടയുടെ കൂർത്ത അറ്റം അൽപം പൊട്ടിച്ചു വെള്ള കുറച്ചു മാറ്റിയ ശേഷം അങ്ങനെതന്നെ തീക്കനലിൽ ചരിയാതെ വയ്ക്കുക. അൽപം കഴിയുമ്പോൾ മുട്ട തോട് പൊട്ടും, ഇല്ലെങ്കിലും മണം കൊണ്ട് അറിയാം. അല്ലെങ്കിൽ ഒരു കമ്പി കൊണ്ട് കുത്തി നോക്കാം. ചൂടാറാനായി എടുത്ത് വച്ച് അൽപം കഴിഞ്ഞ് കഴിക്കാം.

English Summary : Chutta Mutta Nadan Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com