‘തീ’ കൊണ്ടു കളിക്കാനും ലാലേട്ടനറിയാം, നീ പോ മോനേ ‘ആവോലി’

HIGHLIGHTS
  • മോഹൻലാലിന്റെ വിരൽത്തുമ്പു പോലും അഭിനയിക്കുമെന്നത് വെറുംപറച്ചിലല്ല
  • പരിശീലനം ഇല്ലാത്തവർ ഇത് അനുകരിക്കാൻ ശ്രമിക്കരുത്
flambe-mohanlal
SHARE

മോഹൻലാലിന്റെ വിരൽത്തുമ്പു പോലും അഭിനയിക്കുമെന്നത് വെറുംപറച്ചിലല്ലെന്നു നമുക്കറിയാം. ഏതൊക്കെ സിനിമകളിൽ എത്രയോവട്ടം അതു കണ്ടുകണ്ടിരുന്ന് വിസ്മയിച്ചിട്ടുണ്ട് നമ്മൾ! ഇത്തവണ ആ മാജിക്കൽ ഫിംഗേഴ്സിന്റെ കളി തീയുമായാണ്. ഞെട്ടണ്ട, ശരിക്കും തീയുമായി. അതുകണ്ട് അന്തംവിട്ടുനിൽക്കുന്നത് നമ്മൾ മാത്രമല്ല, ഷെഫുമാരുമാണ്. ഫ്രഞ്ച് കുക്കിങ് ടെക്ക്നിക്കുമായാണ് ലാലേട്ടന്റെ വരവ്. ആ ‘തീപ്പൊരി’ പാൻ ഫ്രൈ കണ്ടവരൊക്കെ കിടുങ്ങിയിരിക്കുകയാണ്. ഒരു വെള്ള ആവോലിയെ ഫ്ലാംബേ (Flambe) ചെയ്യുന്നതാണ് സംഭവം.

pomfret-fry
ഒട്ടും കരിഞ്ഞു പോകാതെ മോഹൻലാൽ ഫ്ലാംബേ ചെയ്തെടുത്ത ആവോലി. ചിത്രം : സമീർ ഹംസ

സ്മോക്കി ഫ്ളേവർ കിട്ടാൻ, പാകപ്പെടുത്തിയ മീനിലേക്ക് അൽപം സ്പിരിറ്റ് ചേർത്ത് ഫ്ലാംബേ ചെയ്തെടുക്കുന്ന ഫ്രഞ്ച് കുക്കിങ് രീതിയാണ് ലാലേട്ടൻ കൂളായി ചെയ്തിരിക്കുന്നത്. ആവോലി മീൻ ഫ്ലാംബേ ചെയ്യുന്നതിനുള്ള രുചിക്കൂട്ടൊരുക്കിയത് സുചിത്ര മോഹൻലാലാണ്. വെള്ള ആവോലിയുടെ വലിയ ഫാനാണ് സുചിത്ര. പാചകവും രണ്ടുപേരും ചേർന്നായിരുന്നു. കൊച്ചിയിൽ മോഹൻലാലിന്റെ ഫ്ളാറ്റിലായിരുന്നു രസകരമായ ഈ പാചകം. സുഹൃത്ത് സമീർ ഹംസയാണ് ഈ വിഡിയോ പങ്കുവച്ചത്. സുഹൃത്തുക്കൾക്കും അടുപ്പക്കാർക്കും വേണ്ടി മോഹൻലാൽ ഉഗ്രൻ വിഭവങ്ങൾ പാചകം ചെയ്യാറുണ്ട്. മനോഹരമായി പാചകം ചെയ്യുകയും ഭക്ഷണം ആസ്വദിക്കുകയും ചെയ്യുന്ന സൂപ്പർസ്റ്റാറിന്റെ ഫ്ലാംബേ വിഡിയോയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ഷെഫുമാർ ഫ്ലാംബേ ചെയ്യുമ്പോൾ തീജ്വാല എത്രത്തോളം വരും എന്നു നിശ്ചയമുള്ളതു കൊണ്ട് അവർ പാനിന്റെ അടുത്തുനിന്നു മാറില്ല. എന്തായാലും പരിശീലനം ലഭിക്കാത്തവർ ഇത് അനുകരിക്കാൻ ശ്രമിക്കരുത്. മുഖത്തോ ശരീരത്തിലോ പൊള്ളലേൽക്കാൻ സാധ്യതയുണ്ട്.

English Summary : Flambe is a cooking procedure in which alcohol is added to a hot pan to create a burst of flames.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA