ADVERTISEMENT

വോട്ട് യാത്രയിൽ സ്ഥാനാർഥികൾക്കും അനുയായികൾക്കും അവരുടെ കൊടിയുടെ നിറമുള്ള പുട്ട് കിട്ടുന്നൊരു ഭക്ഷണശാലയുണ്ട്. കോട്ടയത്തെ ഗ്രീൻലീഫിന്റെ മണിപ്പുഴയിലെയും ചന്തക്കവലയിലെയും ഹോട്ടലിലെ പലവർണ്ണപുട്ട് ഈ ഇലക്ഷൻ സമയത്ത് താരമാണ്.

വിവിധ രുചികളിലുള്ള സുന്ദരിപ്പുട്ടുകൾക്കൊപ്പം ചുവപ്പും ത്രിവർണപുട്ടും കാവിപുട്ടും ഇവിടെ ലഭ്യമാണ്. പാർട്ടികളും സാധാരണക്കാരും ഒരു പോലെ ഇത് സ്വീകരിച്ചു കഴിഞ്ഞു. ഇലക്ഷൻ കഴിഞ്ഞാലും പുട്ടിവിടെ കാണുമെന്നുറപ്പ്.

കൃത്രിമ ചേരുവകൾ ഒട്ടും ഇല്ലാതെ ചീരയും മല്ലിയിലയും പുതിനയിലയും ബീറ്ററൂട്ടും കാരറ്റും മറ്റ് പച്ചക്കറികളും അരച്ചു ചേർത്താണ് പുട്ടിന് നിറം കൊടുക്കുന്നത്. വയനാട് പുൽപള്ളിയിൽ നിന്നും കൊണ്ടുവരുന്ന പാൽപുണ്ടി കുത്തരി, ചമ്പാ അരിപ്പൊടി, ഗോതമ്പ്, ചോളം, തിന തുടങ്ങിയ ധാന്യങ്ങൾ ഉപയോഗിച്ചാണ് പുട്ട് തയാറാക്കുന്നത്. കോവിഡ് കാലത്ത് പുട്ടും പാഴ്സലായി കൊടുക്കാനുള്ള സൗകര്യം ഇവിടെ ലഭ്യമായതും ഈ പുട്ടിനെ ജനപ്രിയമാക്കുന്നെന്ന് ഗ്രീൻലീഫ് ഹോട്ടൽ ഉടമ എൻ. ജി. ബിജു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com