യാത്രകളിലൂടെ രൂപപ്പെട്ട രുചിക്കൂട്ടുകൾ; രുചിയാത്ര പോകാം കൊച്ചിയിലേക്ക്

HIGHLIGHTS
  • ലോകപ്രസിദ്ധ ഷെഫുമാരാണ് ഇവിടെ രുചിക്കൂട്ടുകൾ ഒരുക്കുന്നത്.
  • ദ് വോക്ക് എബൗട്ട് എന്നതൊരു രുചിയാത്രയാണ്
the-walk-about
SHARE

ദ് വോക്ക് എബൗട്ട് എന്നതൊരു രുചിയാത്രയാണ്. കൊച്ചിയിൽ ഗസ്ട്രോണമിയുടെ നേതൃത്വത്തിൽ രുചിയുടെ സമവാക്യങ്ങൾക്ക് പുതിയ മാനങ്ങൾ നൽകുന്ന ഇവർ കഴിഞ്ഞ രണ്ട് രുചിമേളകളിലായി  വ്യത്യസ്തമായ രുചിക്കൂട്ടുകൾ ഒരുക്കിയിട്ടുണ്ട്. ബ്രിസ്ബെയ്ൻ ഷെഫ് ജെറാൾഡ് ഷീരനാണ് ഇത്തവണ രുചിക്കൂട്ടുകൾ ഒരുക്കുന്നത്. ഏഷ്യൻ സ്ട്രീറ്റ് ഫുഡ് രുചികളും ഓസ്ട്രേലിയൻ രുചികളും നാവിൽ രുചിമേളം തീർക്കുമെന്നുറപ്പ്. തന്റെ യാത്രകളിലൂടെയും അനുഭവങ്ങളിലൂടെയും സ്വായത്തമാക്കിയ ഏഷ്യൻ ഫ്േളവർ, ലോക്കൽ ചേരുവകൾ എല്ലാം ചേർന്നൊരു ഏഷ്യൻ – ഓസ്ട്രേലിയൻ കുസിനായിരിക്കും വോക്ക് എബൗട്ടിന്റെ സവിശേഷതയെന്നും ഷെഫ് പറഞ്ഞു. സരിക ജോണും പായൽ ബഫ്നയുമാണ് ഗസ്ട്രോണമിക്കു നേതൃത്വം വഹിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ ശ്രദ്ധിച്ചാണ് ഇത്തവണ രുചിമേളം ഒരുക്കുന്നത്. ഈ മാസം 17 മുതൽ 20 വരൊണ് ഈ വ്യത്യസ്തരുചിയനുഭവങ്ങൾ ഒരുക്കിയിരിക്കുന്നത്. 

മംഗളൂരിയൻ ഊട്ടയും സ്പൈസ് റൂട്ടും 

എല്ലവരേയും ഒന്നിച്ചു ചേർക്കുന്ന ഒന്നാണ് ഭക്ഷണം, ഗസ്ട്രോണമിയുടെ ഇവന്റ്സിൽ അതിഥികൾക്ക് ഭക്ഷണത്തെ അറിഞ്ഞ് കഴിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഗസ്ട്രോണമി എന്നത് ഭക്ഷണവും സംസ്കാരവും  ഇഴചേരുന്ന ഒന്നാണല്ലോ, ലോകപ്രസിദ്ധ ഷെഫുമാരാണ് ഇവിടെ രുചിക്കൂട്ടുകൾ ഒരുക്കുന്നത്. കഴിഞ്ഞ രണ്ട് രുചിമേളകളും വ്യത്യസ്തമായ രുചി അനുഭവങ്ങളാണ് സമ്മാനിച്ചത്.  2019 ഒക്ടോബറിലെ ആദ്യത്തെ ഇവന്റ് മംഗളൂരിയൻ ഊട്ടയായിരുന്നു. ഷെഫ് ശ്രിയ ഷെട്ടിയായിരുന്നു വിഭവങ്ങൾ ഒരുക്കിയിരുന്നത്.

ഓരോ സ്പൈസിന്റെയും രുചി അനുഭവങ്ങൾ ചേർത്ത സ്പൈസ് റൂട്ടായിരുന്നു രണ്ടാമത്തെ ഇവന്റ്. ഇതിൽ ഓരോ വിഭവത്തിനും അതിഥികളോട് ഓരോ സുഗന്ധദ്രവ്യത്തിന്റെ കഥ പറയാനുണ്ടായിരുന്നു. ഷെഫ് ജോൺസൺ എബ്നൈസർ, ഷെഫ് മൈത്രേയി അയ്യർ, ഷെഫ് അവിനാഷ് വിശാൻ എന്നിവരാണ് സ്പൈസസിന്റെ രുചിക്കൂട്ടൊരുക്കിയത്. പുതുമയുള്ള രുചിയാത്രകളാണ് ഓരോ മേളയിലും അതിഥികളെ കാത്തിരിക്കുന്നത്.

പ്രീ ബുക്കിങ് വഴിയാണ് പ്രവേശനം. ഒരാൾക്ക് ജിഎസ്ടി കൂടാതെ 2250 രൂപ വരെയാണ് റജിസ്ട്രേഷൻ ഫീസ്.

English Summary : Guestronomy is the art of curating guest experiences. Venue : Restaurant 51, Xandari Harbour, Fort Kochi.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA