ബിസ്ക്കറ്റ് കപ്പിനുള്ളിൽ ചായ, വ്യത്യസ്ത രുചി: ഒപ്പം കോവിഡ് പ്രതിരോധവും

HIGHLIGHTS
  • വ്യത്യസ്തതയ്ക്കും രുചിക്കുമൊപ്പം കോവിഡ് പ്രതിരോധത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും ആശയം കൂടി പകരുകയാണ്
  • ചായ കുടിച്ചു കഴിഞ്ഞു കപ്പ് കൂടി കഴിക്കുന്നതോടെ ബിസ്ക്കറ്റ് ചായ പൂർണം
tea-biscuit
SHARE

കൊച്ചി നഗരത്തിൽ തരംഗമാവുകയാണ് ബിസ്ക്കറ്റ് കപ്പിനുള്ളിലെ ചായ. വ്യത്യസ്തതയ്ക്കും രുചിക്കുമൊപ്പം കോവിഡ് പ്രതിരോധത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും ആശയം കൂടി പകരുകയാണ് ജോജോ എന്ന ചെറുപ്പക്കാരനും സുഹൃത്തുക്കളും.

ജോജോയുടേം സുഹൃത്തുക്കളുടേം കടയിൽ ചായ വാങ്ങിയിട്ട് ആരും ബിസ്ക്കറ്റിനായി കാത്തിരിക്കരുത്.കാരണം ഇവിടെ ചായ കൊടുക്കുന്നത് ബിസ്ക്കറ്റ് കപ്പിനുള്ളിലാണ്. ചായക്കപ്പുകൂടി കഴിക്കാൻ സാധിക്കുന്നതുകൊണ്ട് തന്നെ കോവിഡ്ക്കാലത്ത് ഒരാൾ ഉപയോഗിച്ച ഗ്ലാസ് മറ്റൊരാൾ ഉപയോഗിക്കുമെന്ന പേടിയും വേണ്ട.

ചായ കുടിച്ചു കഴിഞ്ഞു കപ്പ് കൂടി കഴിക്കുന്നതോടെ  ബിസ്ക്കറ്റ് ചായ പൂർണം. കുറച്ച് കാലം മുൻപ് വരെ ഫുഡ് ട്രക്ക് നടത്തിയിരുന്ന ഇവർക്ക് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിമൂലം സംരഭം തട്ടുകടയിലേക്ക് ചുരുക്കേണ്ടിവന്നു. ഉപജീവനമാർഗത്തിനൊപ്പം കൊച്ചിയുടെ മാലിന്യപ്രശ്നങ്ങൾക്കെതിരെ  ചുവട് വെക്കുകയാണ് ജോജോയും സുഹൃത്തുക്കളും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA