ADVERTISEMENT

ബാസൽ പാരമ്പര്യം പിന്തുടരുന്ന ക്രിസ്തീയ ഭവനങ്ങളിൽ ക്രിസ്മസ് കാലത്തുണ്ടാക്കിയിരുന്ന പ്രത്യേക പലഹാരമാണ് കലകല. മൈദയുപയോഗിച്ചാണ് ഇതിന്റെ നിർമാണം. കേക്ക് ഇവിടെ പ്രചാരത്തിലെത്തുന്നതിനും ഏറെ മുൻപ് പോർച്ചുഗീസുകാർ വഴിയെത്തിയ ഈ പലഹാരം ഈ ക്രിസ്മസ് കാലത്ത് വീണ്ടും വീട്ടിലുണ്ടാക്കുകയാണ് തലശ്ശേരി സ്വദേശിയായ സിഎസ്ഐ വൈദികൻ റവ.ഡോ.ജി.എസ്.ഫ്രാൻസിസും ഭാര്യ റമോള ഫ്രാൻസിസും. 

പോർച്ചുഗീസുകാർ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങൾ, ഗോവ, വടക്കൻ കേരളം എന്നിവിടങ്ങളിൽ സ്വാധീനമുണ്ടായിരുന്നു. ക്രിസ്മസ് ആഘോഷത്തിനു മുൻപ് അവർ കലകല എന്ന പലഹാരം ഉണ്ടാക്കുന്നത് പതിവായിരുന്നു. അങ്ങനെ ബാസൽ മിഷനുമായി ബന്ധപ്പെട്ട പുരോഹിതർ വഴി ഇതു പ്രചാരം നേടി. ക്രിസ്മസ് കാലത്ത് കുടുംബത്തിലെ  എല്ലാവരും ഈ പലഹാരം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാൻ ഒത്തു കൂടിയിരുന്നു.

മൈദ, മുട്ട, തേങ്ങാപ്പാൽ, നെയ്, വാനില എസൻസ് തുടങ്ങിയവ ഉപയോഗിച്ചു നിർമിച്ചിരുന്ന ഈ പലഹാരം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കിടെ കേക്ക് വളരെ പ്രചാരത്തിലായതോടെ വീടുകളിൽ നിർമിക്കുന്നതു കുറഞ്ഞു. എന്നാൽ സാമ്യമുള്ള ചില മധുര പലഹാരങ്ങൾ ബേക്കറികളിൽ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com