ADVERTISEMENT

ചോറിനും ചപ്പാത്തിക്കുമൊക്കെ കഴിക്കാൻ  നല്ലൊരു ചിക്കൻ വെറൈറ്റിയാണ് ചിക്കൻ ചിന്താമണി. കൊച്ചി മുളവുകാട് വെള്ളക്കാന്താരി സീഫുഡ് റെസ്റ്റോറന്റിലെ സ്പെഷൽ ചിക്കൻ ചിന്താമണിയുടെ പാചകരീതിയാണിത്. ഏകദേശം 25 പേർക്ക് വിളമ്പാൻ പാകത്തിനുള്ള അളവിലാണ് ചിക്കൻ ചിന്താമണി തയാറാക്കുന്നത്.

ചേരുവകൾ

  • ചിക്കൻ – 5 കിലോ
  • ചെറിയഉള്ളി – 2 കിലോ
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 4 ടീസ്പൂൺ
  • പച്ചമുളക് -12 എണ്ണം
  • കാശ്മീരി മുളകുപൊടി – 4 ടേബിൾ സ്പൂൺ
  • കറിവേപ്പില- 1 കപ്പ്
  • വെളിച്ചെണ്ണ – 750 മില്ലി
  • ഉപ്പ് – പാകത്തിന് 

തയാറാക്കുന്ന വിധം വിഡിയോ കാണാം

  • ആദ്യം കഴുകി വൃത്തിയാക്കിയ ചിക്കനിൽ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് വലിയൊരു ഉരുളിയിലേയ്ക്ക് മാറ്റുക.
  • അതിനുശേഷം ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന ചെറിയുള്ളിയും നല്ല നിറം കിട്ടുന്നതിനായി കാശ്മീരി മുളകുപൊടിയും വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. 
  • സ്റ്റൗവ് ഓൺ ചെയ്ത് രണ്ടു മണിക്കൂറോളം ഇടയ്ക്ക് ഇടയ്ക്ക് ഇളക്കി ചിക്കൻ വരട്ടിയെടുക്കണം. 
  • അടുപ്പിൽ ഇരുന്ന് ചിക്കനിലെ വെള്ളം ഇറങ്ങി നന്നായി മൊരിഞ്ഞു വരുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.
  • ഉപ്പും വെളിച്ചെണ്ണയും ആവശ്യമെങ്കിൽ നിറത്തിനായി കാശ്മീരി മുളകുപൊടിയും  ചേർത്ത് കൊടുക്കാം. 
  • ഇത്രയുമായാൽ രണ്ട് മണിക്കൂർ കൊണ്ട് നല്ല അടിപൊളി ചിക്കൻ ചിന്താമണി റെഡി. 
  • ചോറിനും ചപ്പാത്തിക്കുമൊക്കെ കഴിക്കാൻ  നല്ലൊരു ചിക്കൻ വെറൈറ്റിയാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com