പ്രാതൽ മികച്ചതാക്കാൻ ഇതാ 5 രുചിക്കൂട്ടുകൾ

HIGHLIGHTS
  • അതിരാവിലെ എഴുന്നേറ്റു കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽത്തന്നെ പ്രാതൽ കഴിക്കണം
  • രാവിലെ മാംസാഹാരം തീർത്തും ഒഴിവാക്കണം.
healthy-breakfast-recipes
Photo Credit : Santhosh Varghese / Shutterstock.com
SHARE

നല്ല ആരോഗ്യത്തിലേക്കാവണം ഓരോ പ്രഭാതവും പൊട്ടിവിടരേണ്ടത്. അപ്പോൾ രാവിലെതന്നെ ശരീരത്തിന് ആവശ്യമായ ഉൗർജവും പോഷകങ്ങളും സമ്മാനിക്കുന്നതാവണം രാവിലെയുള്ള ഭക്ഷണം. ശരീരവളർച്ചയ്ക്കും വികാസത്തിനും പ്രാതൽ നിർബന്ധമാണ്. ഇതാണ് ബ്രേക്ക്ഫാസ്റ്റിനെ മനുഷ്യന്റെ ഭക്ഷണക്രമത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാക്കുന്നത്. ഏതാണ്ട് ഒരു പകലിന്റെ തന്നെ ദൈർഘ്യമുള്ള രാത്രിയുടെ ഇടവേളയ്ക്കു ശേഷമുള്ള ആഹാരം എന്ന നിലയിൽ പ്രാതൽ ഒരിക്കലും ഒഴിവാക്കരുതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. നോമ്പുപോലെ തന്നെയുള്ള ദീർഘനേരത്തെ ഇടവേളയ്ക്കുശേഷമാണ് പ്രാതൽ. രാത്രിയിൽ ഏതാണ്ട് പത്തുമണിക്കൂറോളം ശരീരത്തിലേക്ക് കാര്യമായി ഒന്നും ചെല്ലുന്നില്ല. പിന്നീട് ശരീരത്തിന് ആവശ്യമായ ഘടകങ്ങളും ഉൗർജവുമൊക്കെ സമ്മാനിക്കേണ്ടത് പ്രാതലാണ്. അങ്ങനെ രാത്രിയുടെ വിശപ്പിനെ മറികടക്കുന്ന സംവിധാനം എന്ന നിലയിൽ ബ്രേക്ക്ഫാസ്റ്റ് നമുക്ക് ബ്രേക്ക് ദ് ഫാസ്റ്റ് തന്നെ ആകണം.

∙ പ്രാതൽ എന്നാൽ ആരോഗ്യം

ഓരോ ദിവസവും പുതിയ ഉൗർജം ഉൽപാദിപ്പിക്കേണ്ടതു പ്രഭാത ഭക്ഷണത്തിലൂടെയാണ്. സ്ഥിരമായി പ്രാതൽ ഒഴിവാക്കുന്നതുമൂലം വലിയ വിപത്താണ് നമ്മെ കാത്തിരിക്കുന്നത്. എല്ലാ ജീവിതശൈലീ രോഗങ്ങളും തടയാൻ കൃത്യസമയത്ത്, കൃത്യ അളവിൽ, സമീകൃത പ്രഭാത ഭക്ഷണം ശീലിക്കണമെന്നു ആരോഗ്യ വിദഗ്‌ധർ പറയുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്‍രോഗങ്ങൾ എന്നിങ്ങനെ നീണ്ട നിരതന്നെ നമ്മെ കാത്തിരിക്കും. സ്ഥിരമായി രാവിലെയുള്ള ഭക്ഷണം ഒഴിവാക്കുന്നതിന്റെ പ്രധാന സംഭാവനയാണ് ടൈപ് 2 ഡയബറ്റിസ്. ശരീരത്തിലെ പഞ്ചസാരയുടെ നില പഴയ സ്ഥിതിയിലേക്കു കൊണ്ടുവരേണ്ടത് രാവിലെ കഴിക്കുന്ന ഭക്ഷണമാണ്. ‘ആരോഗ്യപൂർണമായ പ്രഭാത ഭക്ഷണം’ എന്നതായിരുന്നു ഇന്റർനാഷനൽ ഡയബറ്റിസ് ഫെഡറേഷന്റെ 2014ലെ പ്രമേഹദിന വിഷയംതന്നെ. പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിലൂടെ കിട്ടുന്ന മറ്റൊന്നാണ് പൊണ്ണത്തടി. പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ശരീരഭാരം 30% വരെ കൂടും. 80% ടൈപ്പ് 2 പ്രമേഹവും അമിതവണ്ണം മൂലമാണ്. ഹൃദയ സംബന്ധമായ രോഗങ്ങളാണ് മറ്റൊരു വില്ലൻ. കൃത്യമായി പ്രഭാത ഭക്ഷണം കഴിക്കുന്നവരിൽ ഹൃദ്‍രോഗത്തിനുള്ള സാധ്യത കുറവാണ്. മൈഗ്രൈൻ അടക്കമുള്ള മറ്റു രോഗങ്ങളും പ്രാതൽ വേണ്ടാത്തവരിൽ കൂടുതലായി കാണുന്നു. അതുപോലെ ശരീരത്തിലെ സമ്മർദങ്ങൾ ഒഴിവാക്കുന്നതിലും മാനസിക പിരിമുറുക്കം ഒഴിവാക്കുന്നതിലും പ്രാതലിന് പങ്കുണ്ട്. 25 വയസ്സിനു മുകളിലുള്ള ഏതാണ്ട് 27 ശതമാനം ആളുകളിൽ ഹൃദ്‍രോഗങ്ങൾക്ക് പ്രധാന കാരണം ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നതാണ്. പ്രാതൽ ഒഴിവാക്കുന്നതുമൂലം പിന്നീടുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് കൂടുതൽ കൊഴുപ്പ് അടിയാൻ വഴിവയ്ക്കും. അതുകൊണ്ട് പ്രഭാത ഭക്ഷണത്തിനു ശേഷമുള്ള എല്ലാ ഭക്ഷണവും അളവു കുറച്ചു കൃത്യസമയത്ത് കൃത്യ ഇടവേളകളിൽ കഴിക്കുക.

മികച്ചതാവണം പ്രാതൽ

എന്ത്, എങ്ങനെ, എപ്പോൾ പ്രഭാതഭക്ഷണം കഴിക്കുന്നു എന്നതും പ്രസക്തമാണ്. വലിച്ചുവാരിയുള്ള ഭക്ഷണം രാവിലെ ഒഴിവാക്കണം. ഇഡ്‌ഡലി, ദോശ, പുട്ട് തുടങ്ങിയവ ആവാം. ഒപ്പം ചെറിയ പാത്രം നിറയെ പച്ചക്കറികൾ, കുറച്ചു പഴങ്ങൾ. രാവിലെ മാംസാഹാരം തീർത്തും ഒഴിവാക്കണം. ബേക്കറി പലഹാരങ്ങൾ, വറുത്തതും പൊരിച്ചതുമായവ, സോഫ്‌റ്റ്‌ഡ്രിങ്ക്‌സ്, കൃത്രിമ മധുരം എന്നിവയും ഒഴിവാക്കണം. വിദഗ്‌ധരുടെ ഉപദേശമനുസരിച്ചു മാത്രമേ പഴത്തിന്റെ അളവ് നിശ്‌ചയിക്കാവൂ. അതിരാവിലെ എഴുന്നേറ്റു കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽത്തന്നെ പ്രാതൽ കഴിക്കണം എന്നതാണ് ചട്ടം. കുടുംബത്തോടൊപ്പം ഒരു ദിനം തുടങ്ങുന്നത് പ്രഭാത ഭക്ഷണത്തിലൂടെയാണ് എന്നതും അതിന്റെ പ്രസക്തി വിളിച്ചോതുന്നു. ഒരോ പ്രഭാതവും കുടുംബത്തോടൊപ്പം തുടങ്ങാം, ആരോഗ്യകരമായ വിഭവങ്ങളോടെ...

1. നിമിഷ നേരം കൊണ്ട് ഹെൽത്തി ഓട്സ് ദോശ : വീണാ ജാൻ

Veena-2

ഓട്സ് ദോശ, വളരെ പെട്ടെന്ന് തയാറാക്കി ചുട്ടെടുക്കാവുന്ന ഹെൽത്തി രുചി പരിചയപ്പെടുത്തുന്നത് വീണാ ജാൻ...Read more 

2. നാടൻ പുഴുക്കലരി കൊഴുക്കട്ട, വേറെ കറിയൊന്നും വേണ്ട...

kozhukkatta

പഴമയുടെ രുചി ഉണർത്തും തനി നാടൻ പുഴുക്കലരി കൊഴുക്കട്ട. സാധാരണ കൊഴുക്കട്ട ആവിയിൽ വേവിച്ചാണ് തയാറാക്കുന്നത്. ഈ കൊഴുക്കട്ട വെള്ളത്തിൽ പുഴുങ്ങി ആണ് എടുക്കുന്നത്.വേവിച്ച വെള്ളം കൂടി ചേർത്താണ് ഇത് കഴിക്കേണ്ടത്. Read more 

3. അരിക്കു പകരം ചെറു ധാന്യം ചേർത്ത ഇഡ്ഡലി, രുചിക്ക് ഒരു മാറ്റവും ഇല്ല

idli-healthy

രക്തത്തിലെ പഞ്ചസാര, അമിത കൊഴുപ്പ് എന്നിവ നിയന്ത്രിക്കുന്നതിനും ശരീരത്തിലെ കാർബോഹൈഡ്രറ്റ് അളവ് പരിമിതപ്പെടുത്തുന്നതിനും അരിക്കും ഗോതമ്പിനും പകരം ഉപയോഗിക്കാവുന്ന ഗ്ളൂട്ടൺ രഹിത ചെറുധാന്യങ്ങള്‍. ഇവ ആന്റി ഓക്സിഡന്റ് വേഗം ലഭിക്കുന്ന നാര്, പ്രോട്ടീൻ എന്നിയുടെ കലവറയാണ്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും ക്രമപ്പെടുത്തും. പോസിറ്റീവ്  മില്ലെറ്റ്സില്‍  രോഗ സൗഖ്യദായക ഘടകങ്ങൾ ഉണ്ടെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു . ഇതിനാൽ  തന്നെ കൊളസ്ട്രോള്‍, പ്രമേഹം  എന്നിവ നിയന്ത്രിക്കുന്നതിന് അരി – ഗോതമ്പ് ആഹാരങ്ങളില്‍ നിന്ന് ചെറുധാന്യ ആഹാരത്തിലേക്ക് മാറിചിന്തിക്കേണ്ടിയിരിക്കുന്നു.   തിന ഉഴുന്ന് ചേർന്ന ഇഡ്ഡലി, അരി ചേർത്ത  ഇഡ്ഡലിക്കു പകരമെന്നു മാത്രമല്ല അതേ രുചിയും നൽകുന്നു. Read more  

4. ഉപ്പുമാവ് ഇങ്ങനെ തയാറാക്കി നോക്കൂ, രുചികരം വ്യത്യസ്തം

upma

പ്രഭാത ഭക്ഷണം കളർഫുള്ളാക്കുന്ന രണ്ട് വിഭവങ്ങൾ പരിചയപ്പെടാം. തക്കാളി ഉപ്പുമാവും മല്ലിയില ഉപ്പുമാവും. Read more

5. അവൽ ഉപ്പുമാവ്, പ്രഭാത ഭക്ഷണം രുചികരമാക്കാം

Aval Uppumav

വ്യത്യസ്തമായ പ്രഭാത ഭക്ഷണം തയാറാക്കാൻ ഒരു കപ്പ് അവൽ മതി. ആരോഗ്യകരവും രുചികരവുമായ ... Read more 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA