ബ്രഡ് മുറിച്ചു വച്ചിരിക്കുന്നത് കാണാൻ 6 ലക്ഷം പേർ!

HIGHLIGHTS
  • ട്വിറ്ററിൽ ഇപ്പോഴത്തെ വൈറൽ ഫുഡ് നീളത്തിൽ മുറിച്ചെടുത്ത ഈ ബ്രഡ് കഷണമാണ്.
  • ലക്ഷകണക്കിന് ആളുകളാണ് ലൈക്കും അഭിപ്രായങ്ങളുമായി എത്തിയിരിക്കുന്നത്.
bread-tweet
Photo Credit : Josh / twitter
SHARE

പെട്ടെന്ന് വിശപ്പടക്കാനെന്ത് വഴിയെന്ന് ആലോചിക്കുമ്പോൾ ആദ്യം മനസിൽ തെളിയുന്നത്  ബ്രഡായിരിക്കും. പച്ചയ്ക്ക് തിന്നുകയോ അല്ലെങ്കിൽ ജാം, ചീസ്... എന്നിവ പുരട്ടി കഴിച്ചാൽ ഏകദേശം ഒരു മണിക്കൂർ പിടിച്ച് നിൽക്കാം. ഇനി കുറച്ച് സമയമുണ്ടെങ്കിൽ ബ്രഡിനു കൂട്ടായി ബുൾസൈ...ഒാംലെറ്റ് എന്നിവ പരീക്ഷിക്കാം. ചതുര കഷ്ണങ്ങളായി മുറിച്ച് അടുക്കി വച്ചിരിക്കുന്നതും കഷ്ണങ്ങളാക്കാത്തതുമായി ബ്രഡ് എല്ലാവർക്കും സുപരിചിതം. എന്നാൽ ട്വിറ്ററിൽ ഇപ്പോഴത്തെ വൈറൽ ഫുഡ് നീളത്തിൽ മുറിച്ചൊരു ബ്രഡ് കഷണമാണ്! ആറ് ലക്ഷത്തിലധികം പേരാണ് ഇത് കണ്ടിരിക്കുന്നത്.

രണ്ട് പ്ലേറ്റിലായി നീളത്തിൽ മുറിച്ചു വച്ചിരിക്കുന്ന ബ്രഡ് ടോസ്റ്റ് ചെയ്യാൻ പുതിയ ടോസ്റ്റ്ർ കണ്ടുപിടിക്കേണ്ടി വരും എന്ന് തുടങ്ങി ഇഷ്ടപ്പെട്ടവരും ഇഷ്ടപ്പെടാത്തവരുമായ ബ്രഡ് പ്രേമികൾ അഭിപ്രായങ്ങളുമായി എത്തിത്തുടങ്ങി. സ്വീഡിഷ് സാൻവിച്ച് തയാറാക്കാൻ ഈ കട്ടിങ് മികച്ചതാണ്, ഫാൻസി സാൻവിച്ചുകളെക്കുറിച്ച് അറിയാത്തവരാണ് ഇതിനെ കളിയാക്കി കമന്റുകൾ കുറിക്കുന്നതെന്നും അഭിപ്രായം വന്നു. എന്തായാലും ലക്ഷകണക്കിന് ആളുകളാണ് ഈ ബ്രഡ് കഷണത്തിന് ലൈക്കുമായി എത്തിയിരിക്കുന്നത്. അതെന്താ ബ്രഡ് നീളത്തിൽ മുറിച്ചെടുത്താൽ?  ബ്രഡ് ഇങ്ങനെ മുറിക്കാവു എന്ന് നിയമം വല്ലതുമുണ്ടോ?

ടെലിവിഷൻ താരമായ ജോഷാണ് ഈ ചിത്രം ട്വീറ്റ് ചെയ്തത്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA