ADVERTISEMENT

ബഹിരാകാശയാത്ര നടത്തിയ ആദ്യ ഏഷ്യൻ ഭക്ഷണമാണു സമോസയെന്നു നാസ പറയുന്നു. ബഹിരാകാശ പേടകത്തിൽ കഴിയവേ ഇന്ത്യൻ വംശജ സുനിത വില്യംസിന് സമൂസയും കടുക് ഇലയും പനീറും ചേർത്തുവച്ച കറിയുമായിരുന്നു ഭക്ഷണം. ഇതാ ലണ്ടനിലെ ഒരു റസ്റ്ററന്റിൽ നിന്നും വീണ്ടും സമോസയെ ബഹിരാകാശത്തേക്ക് പറത്താൻ ശ്രമിക്കുകയാണ്!

ലണ്ടനിൽ റസ്റ്ററന്‍റ്  ന‌ടത്തുന്ന ഇന്ത്യക്കാരനായ നിരാജ് ഗാന്ധെർ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ താരം. 'ചായ്‍വാല' എന്ന പേരിൽ റെസ്റ്ററന്‍റ് നടത്തുന്ന നിരാജിന് ബഹിരാകാശത്തേയ്ക്ക് ഇന്ത്യൻ ഭക്ഷണങ്ങള്‍ എത്തിക്കണമെന്നൊരു ആഗ്രഹം. ഏറെനാളത്തെ ആ​ഗ്രഹത്തിന്റെ ഫലമായി നിരാജ് അത് നടപ്പിലാക്കാനും  തീരുമാനിച്ചു. എന്നാല്‍ പിന്നീടുണ്ടായ സംഭവാണ്  ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഒരു സമൂസയും റാപ്പുമാണ് ബഹിരാകാശത്തേക്ക് അയക്കാൻ നിരാജ് തീരുമാനിച്ചത്. അങ്ങനെ സ്നാക്സ് ഒരു ബോക്സിനുള്ളിലാക്കി ബലൂണിൽ കെട്ടി മുകളിലേയ്ക്ക് വിടുകയാണ് നിരാജ് ചെയ്തത്. ബലൂണിന്റെ യാത്ര തിരിച്ചറിയാനായി ​ഗോ പ്രോ ക്യാമറയും ജിപിഎസ് ട്രാക്കറും ഘടിപ്പിച്ചിരുന്നു.

സുഹൃത്തുക്കളുടെ സഹായത്തോടെ വിജയകരമായി പാക്കേജ് ബലൂണിൽ കെട്ടി പറത്തിവിട്ടെങ്കിലും പാതിവഴിയിൽ വച്ച് ജിപിഎസ് പ്രവർത്തനരഹിതമായി. എന്നാല്‍ വൈകാതെ അത് പ്രവർത്തനക്ഷമമാവുകയും തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ ഫ്രാൻസിലെ കെയ്ക്സിലെ കാട്ടിനുള്ളിൽ ബലൂൺ ലാൻഡ് ചെയ്തതായി കണ്ടെത്തുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com