ADVERTISEMENT

പുഴുവിനെ നല്ലൊരു വിഭവമാക്കി തന്നാൽ ഭുരിപക്ഷം പേർക്കും മനം പുരട്ടി വരും. എന്തിനെയും കഴിക്കാൻ പോന്നവർ ചൈനാക്കാരല്ലേ എന്ന് വേണമെങ്കിൽ മറു ചോദ്യവും ചോദിക്കാം. ചൈനക്കാരുടെ കാര്യം അവിടെ നൽക്കട്ടെ. യുറോപ്പിൽ നിന്നും ചൂടുള്ള വാർത്ത വരുന്നുണ്ട്. യൂറോപ്പിലെ പാസ്ത ബൗളിൽ മഞ്ഞനിറമുള്ള കുഞ്ഞുപുഴുക്കളെ കണ്ടാൽ ഛേ... പാസ്തയിൽ പുഴുവെന്ന് പറഞ്ഞ് ഭക്ഷണശാലയിൽ ഒച്ചപ്പാടുണ്ടാക്കരുത്. ചുറ്റുംനോക്കാതെ മിണ്ടാതിരുന്നു കഴിക്കുന്നതാവും നല്ലത്! കാരണം പാസ്ത വിഭവങ്ങളിൽ യെല്ലോ ഗ്രുബിനെ ചേർക്കാൻ യൂറോപ്യൻ ഫുഡ് സേഫ്റ്റി ഏജൻസി അനുവാദം നൽകി.

ബിസ്ക്കറ്റ്, പാസ്ത, ബ്രഡ് എന്നിവയ്ക്കുള്ള മാവിലും കറികളിലും പുഴുക്കളെ മുഴുവനായി ഉണക്കി ചേർക്കാം. മീൽ വോമ്സ് നിലവിൽ യൂറോപ്പിൽ പെറ്റ് ഫുഡ് ചേരുവകളിൽ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. പ്രൊ‌‌‌‌‌ട്ടീൻ, ഫാറ്റ്, ഫൈബർ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് മീൽവോമ്സ്. കൂടുതൽ രുചികളിലേക്ക് വോമ്സ് വരുമെന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെ യുറോപ്പിൽ പുഴുവും ചേരുവയായി !

 

Englsih Summary : Yellow Grub Becomes Europe's First Insect Food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com