ADVERTISEMENT

ഇത്രയും പരീക്ഷണങ്ങൾ നേരിട്ടൊരു പാനീയം വേറെയുണ്ടോ? കടുപ്പത്തിലോ കടുപ്പം കുറച്ചോ കട്ടനായോ മാത്രം കണ്ടിരുന്ന ചായ സമൂഹമാധ്യമങ്ങളുടെ തിളപ്പിൽ പലരൂപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഒാൺലൈനിൽ ഒന്നു തപ്പിയാൽ ചൂടോടെ വരും വെറൈറ്റി ചായകൾ. മസാല ചായ,തന്തൂരി ചായ... അങ്ങനെ എല്ലാവരും സൗകര്യം പോലെ ചായയ്ക്ക് പേരും രുചിയും നൽകി. ഇൗ ചായ രുചിക്കൂട്ടുകൾക്കൊപ്പം ഇതാ പുതിയൊരു താരവും – ബട്ടർ ടീ ! തിളച്ചു വരുന്ന ചായയിലേക്ക് ഒരു പാക്കറ്റ് ബ‌‌‌‌ട്ടർ ചേർക്കുന്ന വിഡിയോ അങ്ങനെ സമൂഹ മാധ്യമങ്ങളിൽ തിളച്ചതോടെയാണ് ബട്ടർ ചായ തരംഗമായത്. ചായയ്ക്ക് എന്ത് പേരിടണം എന്നാർക്കും സംശയമില്ലാത്തതു കൊണ്ട് അങ്ങനെ ബട്ടർ ടീ എന്ന് പേരും നൽകി. ആഗ്രയിലെ ബാബ ടീ സ്റ്റാളിൽ തയാറാക്കുന്ന ചായയുടെ വിഡിയോ ഇതിനോടകം രണ്ടരലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.

വിഡിയോ കണ്ടവർ മുഴുവൻ ബ‌ട്ടർ ടീ പരീക്ഷിച്ച് ‘വൗ.... നൈസ്’ എന്ന് കമന്റിട്ടെന്ന് കരുതിയാൽ തെറ്റി. ചായ പ്രേമികൾക്ക് ഈ ചായ അത്ര രസകരമായി തോന്നിയില്ലെന്ന് താഴെ വരുന്ന കമന്റുകൾ സൂചിപ്പിക്കുന്നു. സോസും മയണൈസും കൂടി ചേർക്കാമായിരുന്നു...പാവ് ബജി കൂടി ഇതിലേക്ക് ഇടാം എന്നൊക്കെ പോകുന്നു കമന്റുകൾ. ടർക്കിഷ് ചായക്കൂട്ടിൽ ബട്ടർ ചേർക്കാറുണ്ടെന്ന് ന്യായം പറയാമെങ്കിലും നമുക്ക് നാടൻ ചായ മതിയെന്ന് വിചാരിക്കുന്നവരെ അങ്ങനെയങ്ങ് കുറ്റം പറയാൻ കഴിയുമോ? ബട്ടർ ചായ പിരിയുമോ അതോ ഹിറ്റാകുമോ എന്ന ചോദ്യത്തിന് ഉത്തരത്തിനായി ക്ഷമയോടെ കാത്തിരിക്കാം അൽപം നാടൻ ചായ കുടിച്ച്...

ചായ അത്ര നിസാരക്കാരനല്ല

പ്രതിരോധശേഷി വർധിപ്പിക്കാൻ ചായയിൽ അടങ്ങിയിരിക്കുന്ന ചില വസ്തുക്കൾക്ക് പ്രത്യേക കഴിവുണ്ട്. തേയിലയിൽ ജീവകം ബി, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യമുണ്ട്. ഫ്ലൂറിനും അടങ്ങിയിരിക്കുന്നു.ആന്റി ഓക്സിഡന്റുകളായ പോളിഫീനോളുകൾ അഥവാ ഫ്ലേവനോയ്‌ഡുകൾ തേയിലയിൽ സമൃദ്ധിയായുണ്ട്. ശരീരത്തിന് ഉൗർജം സമ്മാനിക്കാൻ ചായയോളം നല്ലൊരു പാനീയമില്ല

English Summary : A video of butter chai being made at a stall in Agra has gone viral.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com