കൂറ്റൻ ബർഗർ ഒറ്റയ്ക്കു തിന്നാമോ? സമ്മാനം ഒരു വീപ്പ ബീയർ!

HIGHLIGHTS
  • ഈ ബർഗറിൽ നോക്കിയപ്പോൾത്തന്നെ എനിക്ക് രണ്ട് കിലോഗ്രാം ഭാരം കൂടി
  • ഒറ്റയ്ക്കു കഴിച്ചു തീർത്താൽ വിജയിക്കു സമ്മാനം ഒരു വീപ്പ ബീയറാണ്
burger
Photo Credit : The Nindigully Pub in Thallon, Queensland
SHARE

മൂക്കറ്റം കുടിക്കുക, വയറു നിറയെ തിന്നുക, ഡിജെ മ്യൂസിക്കിനൊപ്പം കൂട്ടുകാരോടൊപ്പം തുള്ളുക... ഇതെല്ലാമായിരുന്നു കോവിഡിനു മുൻപുള്ള ശരാശരി ‘ഉല്ലാസപ്പറവ’കളുടെ വാരാന്ത്യ മെനു. കോവിഡ് വന്നതോടെ ആളുകൾ വീടുകളിൽത്തന്നെ ‘കൂടാൻ’ തുടങ്ങിയതോടെ പബ്ബുകൾ നിശബ്ദമായി. പക്ഷേ ലോക്ഡൗൺ കഴിഞ്ഞിട്ടും ആളനക്കം കാര്യമായി ഉണ്ടാകാതിരുന്നതോടെ പല രാജ്യങ്ങളിലും പബ്ബുകളുടെയും ബാറുകളുടെയും റസ്റ്ററന്റുകളുടെയും മറ്റും കാര്യം പരുങ്ങലിലായി. അതിനെ മറികടക്കാനുള്ള ശ്രമത്തിന്റെ ബാഗമായി ഉപഭോക്താക്കൾക്ക് ഓഫറുകളും മൽസരങ്ങളുമൊക്കെ പ്രഖ്യാപിക്കുന്നുണ്ട്. 

പുണെയിലെ ഒരു ഹോട്ടൽ‍ സംഘടിപ്പിച്ച ബുള്ളറ്റ് താലി  മൽസരത്തിന്റെ വാർത്തയുടെ ചൂടാറും മുൻപ് ഓസ്ട്രേലിയയിലെ ഒരു പബ് സംഘടിപ്പിച്ച ‘ഭീമൻ ബർഗർ’ തീറ്റ മത്സരം സൈബിറടങ്ങളിൽ ട്രെൻഡായി കഴിഞ്ഞു. 

ഒന്നരക്കിലോ മീറ്റും അത്രയും തന്നെ ഭാരത്തിലുള്ള ബണ്ണും ലെറ്റ്യൂസും വെജിറ്റബിൾസും നിറഞ്ഞതാണ് ‘ഭീമൻ ബർഗർ’. ഇടയ്ക്ക് കൊറിക്കാൻ ഒരു കിലോയോളം വരുന്ന പൊട്ടറ്റോ ചിപ്സും. എല്ലാം കുടി അഞ്ച് കിലോ തൂക്കം ! കേട്ടാൽ രസകരമാണെങ്കിലും തീറ്റമൽസര വിവരം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ ഭക്ഷണപ്രേമികൾ രണ്ടു പക്ഷമായി തിരിഞ്ഞ് കമന്റിട്ടു മൽസരത്തിനു ‘രുചി’ കൂട്ടി. 

‘ഈ ബർഗറിൽ നോക്കിയപ്പോൾത്തന്നെ എനിക്ക് രണ്ട് കിലോഗ്രാം ഭാരം കൂടി’

‘നാലു പേർ ചേർന്ന് കഴിച്ചാൽ കാര്യത്തിന് നീക്കുപോക്കുണ്ടാകും...’

ഭക്ഷണം കഴിക്കാനില്ലാത്തവരെക്കുറിച്ച് ഓർക്കുമ്പോൾ ഇങ്ങനെ ഒരു മത്സരത്തിന്റെ ഔചിത്യമില്ലായ്മയാണ് ഓർക്കുന്നത്’ എന്നൊക്കെയാണ് അഭിപ്രായങ്ങൾ. 

80 ഡോളറാണ് ബർഗറിന്റെ വില. ഒറ്റയ്ക്കു കഴിച്ചു തീർത്താൽ വിജയിക്കു സമ്മാനം ഒരു വീപ്പ ബീയറാണ്! എന്താ.... ഒരു നോക്കുന്നോ?

English Summary : The Nindigully Pub in Thallon, Queensland Challenges People To Try And Finish Their Mammoth Burger.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA