ADVERTISEMENT

അ‘രുചി’കരമായ മുന്നറിയിപ്പ് : ജോളോചിപ്പ് 2021ലെ ബ്ലാക്ക് എഡിഷൻ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം കഴിക്കുക. ഒപ്പം തണുത്ത വെള്ളം, െഎസ്ക്രീം എന്നിവ ആവശ്യാനുസരണം കരുതുക. ഇനി ‘എരിപൊരി’ കാര്യത്തിലേക്ക്.

jolochips

ലോകത്തിലെ ഏറ്റവും എരിവു കൂടിയ മുളകുപൊടി (കരോലിന പെപ്പർ) ചേർത്ത് തയാറാക്കിയ ചിപ്സ് അനുഭവം പങ്കുവയ്ക്കുകയാണ് മാസ്റ്റർപീസ് എന്ന യുട്യൂബ് ചാനലിന്റെ അണിയറപ്രവർത്തകർ. എഡിറ്റ് ചെയ്ത് പതിനേഴ് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ഒന്നര മണിക്കൂർ നേരത്തെ ‘ചൂടൻ’ അനുഭവം വിവരിക്കുന്നു. 5 ഗ്രാം ഭാരമുള്ള ഒറ്റ ചിപ്സ് കഷണത്തിന് 199 രൂപയാണ് ഒാൺലൈൻ സൈറ്റുകളിലെ വില. ശവപ്പെട്ടിയുടെ ആകൃതിയിലുള്ള പാക്കറ്റിലാണ് ജോളോചിപ്പ് ലഭ്യമാവുക. പായ്ക്കറ്റിനു പുറത്ത് എഴുതിയിരിക്കുന്ന ‘നരകം കണ്ടു വരും’ എന്ന മുന്നറിയിപ്പ് ‘.നരകത്തിന് അപ്പുറവും പോകേണ്ടി വരുമെന്ന്’ തിരുത്താമെന്ന് ടീം മാസ്റ്റർപീസ്. രണ്ട് വർഷം മുൻപ് ജോളോചിപ്പ് കഴിക്കുന്ന വിഡിയോ ഇവർ ചെയ്തത് വൈറലായിരുന്നു. ആ ചിപ്സിനെക്കാൾ കുറച്ച് എരിവ് കുറവാണെന്നാണ് വിഡിയോയിൽ പറയുന്നതെങ്കിലും വിഡിയോ കണ്ടവർ വിശ്വസിക്കുന്നില്ലെന്ന് കമന്റ് ബോക്സ് സാക്ഷ്യപ്പെടുത്തുന്നു.

English Summary : Here's what happens when you eat this spicy chip.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com