ഇങ്ങനെ കൊടുത്താൽ കുട്ടികൾ കൊതിയോടെ ഭക്ഷണം ചോദിച്ചു മേടിച്ചു കഴിക്കും

HIGHLIGHTS
  • ചോറിനു പകരമായി ഈ വിഭവങ്ങൾ പരീക്ഷിക്കാം
Lunch Time
Photo Credit - PAULO WHITAKER/ REUTERS
SHARE

ഭക്ഷണത്തോടു കുട്ടികൾ കൂട്ടു കൂടണമെങ്കിൽ അതിനു രുചിയും വൈവിധ്യവും ഉണ്ടാകണം. എന്നും ചോറും ഒരേ കറികളുമായാൽ മുതിർന്നവർ പോലും മടുക്കില്ലേ. അപ്പോൾ കുട്ടിയുടെ കാര്യം പറയാനുണ്ടോ? ചോറിനു പകരമായി ഈ വിഭവങ്ങൾ കുട്ടിയുടെ ഉച്ചഭക്ഷണത്തിൽ പരീക്ഷിക്കാം.

വെജിറ്റബിൾ പുലാവ്

സമ്പൂർണമായ ഉച്ചഭക്ഷണമെന്ന നിലയിൽ കുട്ടികൾക്കു നൽകാൻ കഴിയുന്ന ഒന്നാണു വെജിറ്റബിൾ പുലാവ്. ബിരിയാണി അരി (സാധാരണ അരി ആയാലും മതി) വേവിച്ച് ഗ്രാംപൂ, പട്ട, ഏലക്കാ എന്നിവ വഴറ്റിയതും വേവിച്ച പച്ചക്കറികളും പട്ടാണിക്കടലയും വഴറ്റിയ സവാളയും ചേർത്ത് അൽപ്പം നെയ്യിൽ വഴറ്റി പുലാവ് തയാറാക്കാം. കുറച്ചു മല്ലിയില ചേർത്താൽ രുചിക്കു വൈവിധ്യമുണ്ടാകും. ഇതോടൊപ്പം തൈരു ചേർത്ത തക്കാളി സാലഡും പുഴുങ്ങിയ മുട്ടയും കൂടി നൽകണം.

സ്‌റ്റഫ്‌ഡ് ചപ്പാത്തി

സ്‌റ്റഫ്‌ഡ് ചപ്പാത്തിക്കു മാവ് തയാറാക്കുമ്പോൾ അതിൽ ചീരയിലയോ മുരിങ്ങയിലയോ ചേർത്തു കുഴയ്‌ക്കണം. ഇങ്ങനെ കുഴച്ചെടുത്ത മാവ് പരത്തിയശേഷം ഒരു ചപ്പാത്തിക്കു മുകളിൽ ഉപ്പും മുളകും ചേർത്തു വേവിച്ച പരിപ്പു വയ്‌ക്കണം. ഇതിനു മുകളിലായി മറ്റൊരു ചപ്പാത്തികൂടി വച്ചശേഷം ഇവ തമ്മിൽ നന്നായി അമർത്തി ചേർത്തുവച്ച് ഇരുവശത്തും അൽപ്പം നെയ്യ് പുരട്ടി ചുട്ടെടുത്താൽ സ്‌റ്റഫ്‌ഡ് ചപ്പാത്തിയായി. ഇതോടൊപ്പം എന്തെങ്കിലും കറികൂടി കഴിക്കാനായി നൽകണം. വൃത്തിയുള്ള നേർത്ത തുണിയിൽ പൊതിഞ്ഞു വച്ചിരുന്നാൽഉച്ചയാകുമ്പോഴും ചപ്പാത്തി മൃദുവായിരിക്കും. ചപ്പാത്തിയും പരിപ്പുകറിയും തൈരു ചേർത്ത തക്കാളി സാലഡും നല്ലൊരു ഉച്ചഭക്ഷണമാണ്.

കിച്ച്‌ഡി

ചോറും പരിപ്പും ചേർത്തു വേവിച്ചാണു കിച്ച്‌ഡി തയാറാക്കുന്നത്. ഇതോടൊപ്പം തൈരും മല്ലി ചട്‌നിയുംകൂടി നൽകിയാൽ സമ്പൂർണ ഭക്ഷണമായി.

തക്കാളിച്ചോറ്

പഴുത്ത തക്കാളി നന്നായി വേവിച്ചുടച്ച് വേവിച്ച ചോറിൽ ചേർത്താണു തക്കാളിച്ചോറ് പാകം ചെയ്യുന്നത്. ഇതോടൊപ്പം പുഴുങ്ങിയ മുട്ടയും സാലഡും ഉപയോഗിക്കണം.

English Summary : Variety lunch Recipes 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA