സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ... ഇതൊരു കേക്കാ; ഞെട്ടിച്ച് കള്ളിൻ

HIGHLIGHTS
  • ട്വിറ്ററിൽ വളരെപ്പെട്ടെന്നാണ് ഈ ചിത്രം വൈറലായത്.
this-is-a-cake
Photo Credit : Ben Cullen
SHARE

ഒറ്റനോട്ടത്തിൽ ആരും ഞെട്ടിപ്പോകും, തലങ്ങും വിലങ്ങും വെട്ടുകൊണ്ടു കഷണംകഷണമായിക്കിടക്കുന്ന ഒരാൾ! നിറഞ്ഞു ചിരിച്ചാണ് ആശുപത്രിക്കിടക്കയിലെ കിടപ്പ്. ഒന്നുകൂടി നോക്കിയാൽ എന്തോ ഒരു പിശക്, മുറിഞ്ഞിടത്തു ചോരയില്ല, ചർമത്തിനും മാംസത്തിനും നിറവ്യത്യാസവും. ട്വിറ്ററിൽ വളരെപ്പെട്ടെന്നാണ് ഈ ചിത്രം വൈറലായത്. ചിത്രം പോസ്റ്റ് ചെയ്ത ബെൻ കള്ളിനോട് ഇതെന്താ സംഭവമെന്നു ചോദിച്ചാൽ പുള്ളി പറഞ്ഞേനേ– സൂക്ഷിച്ചു നോക്കേണ്ട ഉണ്ണീ... അത് കേക്കാണ് !

cake-ben

ദ് ബേക്ക് കിങ് എന്ന് സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന ബെൻ കള്ളിൻ (Ben Cullen) എന്ന ബ്രിട്ടിഷുകാരനാണ് മധുരത്തിൽ പൊതിഞ്ഞ ഇൗ സസ്പെൻസ് കേക്കിന്റെ സ്രഷ്ടാവ്. സംഭവം ഒരു ഹൈപ്പർ റിയലിസ്റ്റിക്ക് കേക്കാണെന്ന് ബെൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജീവൻ തുടിക്കുന്ന നിരവധി കേക്കുകൾ അദ്ദേഹം തയാറാക്കിയിട്ടുണ്ട്. വാനില കേക്കും ചോക്ലേറ്റ് ഗണാഷും ചേർന്നതാണ് ഈ കേക്കിന്റെ രുചിക്കൂട്ട്. ഈ കേക്ക് സ്ലോതായി എന്ന മ്യൂസിക് വിഡിയോയിലെ ‘ഫീൽ എവേ’ എന്ന ഗാനവുമായി ബന്ധപ്പെട്ടുള്ള പ്രൊജക്ട് ആയിരുന്നുവെന്നും അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്.

English Summary : Edible art and life like creations by Ben Cullen

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA