നാവിൽ കപ്പലോട്ടും മുംബൈ രുചി ഇങ്ങു കൊച്ചിയിൽ

mumbai-food
SHARE

മുംബൈ നഗരത്തിൽ ഒരിക്കലെങ്കിലും പോയിട്ടുള്ളവർ മുഹമ്മദ് അലി റോഡിന്റെ രുചി വൈവിധ്യങ്ങൾ രുചിച്ചിട്ടുണ്ടെങ്കിൽ അവർക്കത് തീർച്ചയായും മിസ് ചെയ്യുന്നുണ്ടാകും.

അങ്ങനെയുള്ളവർക്കായാണ് ലെമെറീഡിയൻ റസ്റ്ററന്റ് ലേറ്റസ്റ്റ് റസീപ്പി ഭക്ഷ്യമേള സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലുമാണ് മുംബൈ തെരുവിന്റെ തനത് രുചി കൊച്ചിയിൽ വിളമ്പുന്നത്.

പുതുരുചികൾ തേടുന്നവരുടെ ഇഷ്ടകേന്ദ്രമാണ് സൗത്ത് മുംബൈയിലെ മുഹമ്മദ് അലി റോഡ്. കീമാ പാവ് മുതൽ പായസൂപ്പ്, മട്ടൻ കീമ, ലാപ് ചോപ്സ് തുടങ്ങി രുചിയുടെ കപ്പലോടിക്കുന്ന നിരവധി വിഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ലെ മെറിഡിയൻ  എക്സിക്യൂട്ടീവ് ഷെഫ് സതീഷ് റെഡ്ഡിയാണ് ഈ രുചിലോകം തുറന്ന് ഇവിടേയ്ക്കു ക്ഷണിക്കുന്നത്. സ്വാദേറിയ മധുരപലഹാരങ്ങളും ഇവിടെ ലഭ്യമാണ്. മുംബൈ കോർണറിന്റെ  രുചിക്കൂട്ടുകൾ കോർത്തിണക്കി ആഴ്ചാവസാന ദിനത്തെ മനോഹരമാക്കുകയാണ് ഇവിടെ. 

food-fest

എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 7 മണി മുതൽ 10 മണി വരെയാണ് പ്രവർത്തന സമയം . ഒരാൾക്ക് 1345/- രൂപയും നികുതിയും എന്ന  നിരക്കിൽ വിഭവങ്ങൾ ആസ്വദിക്കാം . 6 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 50 % ഡിസ്‌കൗണ്ട് ലഭ്യമാണ്, കൂടാതെ  6 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായും ഭക്ഷണം വിളമ്പും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA