ബർഗർ പൊറോട്ടയും ബാഹുബലി ചിക്കനും; കൊച്ചു കിച്ചണിലെ വല്യ രുചികൾ

SHARE

2020 മാർച്ച് 24, അരുൺ തന്റെ പുതിയ ജീവിതം കരുപ്പിടുപ്പിച്ചു തുടങ്ങി 14ാം ദിവസം, ലോക്ഡൗൺ വാർത്ത അറിഞ്ഞ് ഇത്തിത്താനം മലകുന്നത്ത് മലയിൽ വീട്ടിൽ അരുൺ ഒന്നു ഞെട്ടി. തന്റെ സ്വപ്നങ്ങൾ പൂവണിയിക്കാനായി മലയിൽ എക്സ്പ്രസ് കിച്ചൺ എന്ന സ്ഥാപനം തുടങ്ങിയത് മാർച്ച് 11 ന് ആയിരുന്നു. പക്ഷേ പരാജയപ്പെടാൻ അരുൺ ഒരുക്കമല്ലായിരുന്നു. തന്റെ വീടിനോടു ചേർന്നുളള ഇത്തിരി സ്ഥലത്ത് കെട്ടി ഉയർത്തിയ കിച്ചൺ ലോക്ഡൗണിൽ മാത്രമല്ല കോവിഡ് പ്രതിസന്ധിയെ മറികടന്ന് ഇപ്പോഴും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. 

മലയിൽ എക്സ്പ്രസ് കിച്ചണിന്റെ മെനു 150 തിൽ അധികം ആണ്, കിച്ചണിന്റെ വലുപ്പം 50 ചതുരശ്ര അടിൽ താഴെയും!! അറേബ്യൻ, ഇന്ത്യൻ, ചൈനീസ്, ഫ്യൂഷൻ ഭക്ഷണങ്ങൾ എല്ലാം തിളച്ചു മറിഞ്ഞ് വറുത്തു പൊരിച്ച് ചുട്ടുവെന്തു വരുന്നത് ഇൗ ചെറിയ കിച്ചണിൽ അരുൺ അടക്കം 3 പേർ ജോലി ചെയ്തിട്ടാണ്. 

Malayil-food-pic-2

സൗദിയിലെ തുർക്കിഷ് റസ്റ്ററന്റിൽ ജോലി ചെയ്തിരുന്ന അരുൺ 2016 ൽ മടങ്ങി വന്നശേഷം കൊല്ലത്തെ പ്രമുഖ ഹോട്ടലിലായിരുന്നു 2 വർഷം ജോലി നോക്കിയത്. അതിനു ശേഷമാണ്  മലയിൽ എക്സ്പ്രസ് കിച്ചൺ ആരംഭിച്ചത്. സ്വപ്നം കണ്ടുണ്ടാക്കിയ കിച്ചൺ വിട്ടു കളയാൻ മനസ് അനുവദിക്കാത്തതിനാലാണ് ലോക്ഡൗണിൽ പോലും തുറന്നു പ്രവർത്തിച്ചത് എന്ന് അരുൺ.

എന്തായാലും അരുണിന്റെ ബർഗർ പൊറോട്ടയും ജംബോ റോളും റോസ്റ്റഡ് ഷവർമയും മണവാട്ടി കോഴിയും ബാഹുബലി ചിക്കനും രംഭ  ഇലയിൽ പൊതിഞ്ഞ ഫയർ ക്രാക്കറും ചോക്കലേറ്റ് നിറച്ച മിറക്കിൾ പൊറോട്ടയും, ജല്ലിക്കെട്ടും ഒക്കെ സൂപ്പർ ഹിറ്റാണ്. ടേക്ക് എവേയും ഹോം ഡെലിവറിയും ഒക്കെ ആയി വൈകുന്നേരം 5 മുതൽ രാത്രി 11.30 വരെ വലിയ വായിൽ രുചി നിറച്ച് ഇൗ കുഞ്ഞു കിച്ചൺ ലൈവാണ്, അതല്ലേ ഇതിനെ ലൈവ് കിച്ചൺ എന്നും വിളിക്കുന്നത്.

Malayil-food-pic-5

English Summary : Malayil Express kitchen, at Ithithanam, Changanasserry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA