ബനാറസി പാനിപൂരി രുചിയിൽ ലയിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

golgappa-smriti
Image Credit : ABP NEWS
SHARE

ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് രുചികളിൽ ഏറെ പ്രസിദ്ധമാണ് ‘ഗോൽഗപ്പ’ (പാനിപൂരി). വാരാണസിയിലെ മഹാദേവ ക്ഷേത്ര സന്ദർശനത്തിനിടെയാണ് വഴിയോരക്കടയിലെ ‘ബനാറസി ഗോൽഗപ്പ’ രുചിക്കാൻ കേന്ദ്രമന്ത്രി എത്തിയത്. ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാനാണ് കേന്ദ്രമന്ത്രി ഉത്തർ പ്രദേശിൽ എത്തിയത്. പാനിപൂരിയുടെ പന്തു പോലുള്ള പൂരിയുടെ പേര് ഗോൽഗപ്പ എന്നാണ്. ഗോൽഗപ്പ പന്തുകളിൽ‌ വ്യത്യസ്ത സ്വാദു നിറച്ചാണ് പാനിപൂരി തയാറാക്കുന്നത്. ഉള്ളിൽ നിറയ്ക്കാൻ പനീർ പൊടിച്ചു വെണ്ണയിൽ തവ ഫ്രൈ ചെയ്തത്, സ്വീറ്റ് കോൺ മസാല, നോൺ വെജ് രുചികൾ... എന്നിങ്ങനെ നിരവധി രുചികളുണ്ട്. പുറം തോടിന്റെ കറുമുറുപ്പിനുളളിൽ നിറച്ച മസാലരുചിയാണ് പാനിപൂരിയുടെ സ്വാദ് നിർണ്ണയിക്കുന്നത്.

ബനാറസി രുചിയെക്കുറിച്ച് ചോദിച്ചപ്പോൾ ‘ഹർ ഹർ മഹാദേവ് ’ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഗൗരവമുള്ള രാഷ്ട്രീയ നിലപാടുകളും മന്ത്രാലയത്തിലെ കാര്യങ്ങളും മാത്രമല്ല പലപ്പോഴും തന്റെ കുട്ടികളുടെ ചിത്രങ്ങളും കുടുംബത്തിന്റെ വിശേഷങ്ങളും രുചികരമായ പാചക വിഡിയോകളും സ്മൃതി ഇറാനി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

English Summary : Union Minister Smriti Irani was in Varanasi, where she enjoy having golgappa. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA