പിഷാരടിയുടെ ചിക്കൻ കറി അത്ര പോര; മാന്ത്രിക രുചി അവതരിപ്പിച്ച് ലക്ഷ്മി നായർ

SHARE

പാചകത്തിൽ താൻ അത്ര പോരെന്നു സമ്മതിച്ചാണ് രമേഷ് പിഷാരടി കൊച്ചി കായലിലെ ബോട്ടു യാത്രയ്ക്കിടെ അൽപം ചിക്കൻ കറി വച്ചു തുടങ്ങിയത്. രമേഷ് പിഷാരടി ചിക്കൻ കഴിക്കുമോ എന്നു ചോദിച്ചവരോട് വെജിറ്റേറിയനായിരുന്ന താൻ 2018 ൽ മീൻ കട തുടങ്ങിയപ്പോൾ മീൻ കഴിച്ചു തുടങ്ങിയ കഥ പറഞ്ഞു. ഇപ്പോഴും ചിക്കൻ രുചിച്ചു കൊള്ളാമോ എന്നു പറയുമെന്നല്ലാതെ കറി വയ്ക്കുന്നത് വീട്ടുകാരി തന്നെ എന്ന കുറ്റ സമ്മതവും. ചെറു ചൂടിൽ കറി പാകമായപ്പോൾ രുചിച്ചു നോക്കിയവർക്ക് സംഗതി അത്ര പോരെന്ന് അഭിപ്രായം. ‘രുചി വന്നില്ലെങ്കിലും എന്റെ വീട്ടുകാർക്ക് കിട്ടാത്ത ഭാഗ്യമാണ് നിങ്ങൾക്കു കിട്ടിയത്, എന്റെ ചിക്കൻ കറി കഴിക്കാൻ’ എന്നു പിഷാരടിയുടെ ചമ്മിയ കോമഡി കലർന്ന പ്രതികരണം.

ചിക്കൻ കറിയെ രുചിയുള്ളതാക്കാമെന്ന വാഗ്ദാനവുമായി അടുക്കളയിലെത്തിയത് കേരളത്തിന്റെ പാചക റാണി ലക്ഷ്മി നായർ. ലക്ഷ്മി പ്രയോഗിച്ച മാന്തിക തന്ത്രം കറിയുടെ സ്വഭാവം പാടേ മാറ്റി മറിച്ചു. കഴിച്ചു നോക്കിയവർ എല്ലാം ആരാധകരായി. ‘സ്ലോ കുക്ക്ഡ് ചിക്കന്റെ തനിമയുള്ള സ്വാദ്’ സമ്മാനിച്ചത് നോറിന്റെ ചിക്കൻ ക്യൂബ്സെന്ന് വെളിപ്പെടുത്തൽ. സ്വാദിഷ്ഠമായ രുചിക്കൂട്ടുകൾക്കൊണ്ട് റസ്റ്ററന്റിലേതിനു സമാനമായ രുചി വീട്ടിലൊരുക്കാൻ നോറിന്റെ ചിക്കൻ ക്യൂബ്സ് മതിയാകുമെന്ന് ലക്ഷ്മി പരിചയപ്പെടുത്തി. ഇരുവരും ചേർന്നാണ് കേരള വിപണിയിൽ നോർ ചിക്കൻ ക്യൂബ്സ് അവതരിപ്പിച്ചത്. 

പ്രിസർവേറ്റീവുകൾ ചേർക്കാതെയാണ് നോർ ചിക്കൻ ക്യൂബുകൾ തയാറാക്കുന്നത്. ക്യൂബിൽ ഉപ്പുള്ളതിനാൽ ആദ്യം ചിക്കൻ കറി തയാറാക്കുമ്പോൾ ഉപ്പു ചേർക്കേണ്ടതില്ല. പകരം നോർ ചിക്കൻ ക്യൂബ് ചേർത്ത ശേഷം ഉപ്പു കുറവുണ്ടെങ്കിൽ മാത്രം ആവശ്യത്തിന് ആവാം എന്ന് ലക്ഷ്മി പറയുന്നു.

chicken-curry-by-ramesh-pisharody

100 രാജ്യങ്ങളിൽ നിലവിൽ ലഭ്യമായ നോർ ചിക്കൻ ക്യൂബ്സ് ഇന്ത്യയിൽ ആദ്യം അവതരിപ്പിക്കുന്നത് കേരളത്തിലാണ്. ചിക്കൻ കറിയിലും ചിക്കൻ സ്റ്റ്യൂവിലും വെജിറ്റബിൾ കറികളിലും പുലാവിലുമെല്ലാം രുചി പകരാൻ ഒരേ ഒരു നോർ ചിക്കൻ ക്യൂബ് മതിയാകും. ഏറ്റവും ഗുണമേൻമയുള്ള ചിക്കനാണ് ക്യൂബുകൾ തയാറാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഇതോടൊപ്പം പ്രത്യേക മസാലക്കൂട്ടുകളും മറ്റു സസ്യചേരുവകളുമുണ്ട്. നോർ ചിക്കൻ ക്യൂബ് ചേർത്ത് സാധാരണ ചിക്കൻ കറിയെ വ്യത്യസ്തവും രുചിയേറിയതുമാക്കുന്നത് എങ്ങഃെ എന്നായിരുന്നു ലക്ഷ്മി നായർ പരിചയപ്പെടുത്തിയത്.

‘ഭക്ഷണത്തെ വളരെയധികം സ്നേഹിക്കുന്ന മലയാളികൾക്ക് ചിക്കൻ ക്യൂബ്സ് ആദ്യം നൽകാനായതിൽ അഭിമാനമുണ്ട്, വരും നാളുകളിൽ മറ്റു സംസ്ഥാനങ്ങളിലേക്കും ഉൽപന്നമെത്തിക്കും’ നോർ സീനിയർ ബ്രാൻഡ് മാനേജർ ശശാങ്ക് ശേഖർ പറഞ്ഞു. ഒരൊറ്റ ക്യൂബുകൊണ്ട് സാധാരണ ചിക്കൻകറിയെ, വിറക് അടുപ്പിൽ തയാറാക്കിയ രുചിയേറിയ കറി പോലെയാക്കി മാറ്റാൻ കഴിയുമെന്നാണ് വാഗ്ദാനം.

English Summary : Knorr Chicken Stock Cube. 

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA